റോബിൻ മോന് നല്ല മധുരമുള്ള ചായയാണ് ഇഷ്ടം.!! അവന് വേണ്ടി സാമ്പാർ ഉണ്ടാക്കി കൊടുത്തയച്ചു.!! പുതിയ വിശേഷം അറിയിച്ച് ലക്ഷ്മിപ്രിയ.!! നൂറ് ദിവസം ഉറച്ചുനിന്നതിന്റെ കാരണം ഇതാണ്.!! Bigg Boss Lakshmi priya

“ഡോക്ടർ റോബിനിഷ്ടം നല്ല മധുരമുള്ള ചായയാണ്, റോബിൻ അല്ലെങ്കിലും ശരിക്കും ആള് സ്വീറ്റ് അല്ലേ..” ഡോക്ടർ റോബിന്റെ ഇഷ്ടങ്ങളെ പറ്റി സംസാരിക്കുന്നത് ബിഗ്‌ബോസ് താരം ലക്ഷ്മിപ്രിയയാണ്.ബിഗ് ബോസ് പരിപാടിയിൽ നിന്ന് മടങ്ങി വന്ന ശേഷം ഞാൻ സാംബാർ വെച്ചു. അതറിഞ്ഞപ്പോൾ ധന്യ ഒന്ന് പ്രത്യേകം മൂളി. കാരണം എല്ലാവർക്കും അറിയാം ഞാൻ സാമ്പാർ ഉണ്ടാക്കുന്നത് റോബിന് വേണ്ടിയാണെന്ന്.” ബിഗ്‌ബോസ് ഷോയ്ക്ക് ശേഷം

ഇതാദ്യമായി ആരാധകരോട് നേരിട്ട് സംസാരിക്കുകയാണ് ലക്ഷ്മിപ്രിയ. “ഇപ്പോൾ കുറച്ച് പേരെ മാത്രമേ ഇങ്ങോട് നേരിട്ട് ക്ഷണിക്കാൻ പറ്റിയുള്ളൂ…ഉടൻ തന്നെ എല്ലാ എൽ പി ആരാധകരെയും ഒന്നിച്ചുകൂട്ടി വലിയൊരു പാർട്ടി ഞാൻ സംഘടിപ്പിക്കുന്നുണ്ട്. അതിൽ എല്ലാവരും വരണം. ബിഗ്ഗ്‌ബോസ് വീട്ടിൽ ഒരു സാധാരണക്കാരിയായി കടന്നുചെന്ന എനിക്ക് നിങ്ങളുടെയൊക്കെ സ്നേഹം അറിയാൻ കഴിയുന്നുണ്ടായിരുന്നു.

നൂറ് ദിവസങ്ങൾ അവിടെ തികച്ചത് നിങ്ങൾ കാരണമാണ്. ഇതിനുമുൻപ് ബിഗ്‌ബോസിൽ പോയ ചില സുഹൃത്തുക്കൾക്ക് തിരിച്ചുവന്നപ്പോൾ വലിയ സൈബർ ആക്രമണവും നെഗറ്റീവ് ഇമേജുമൊക്കെ ഉണ്ടായി. എന്നാൽ എന്നെ എൽ പി എന്ന ടാഗ് ലൈനിൽ തന്നെ എല്ലാവരും സ്നേഹിച്ചു, പിന്തുണച്ചു. ചിലതെല്ലാം ഞാൻ തുറന്നുപറഞ്ഞപ്പോൾ നിങ്ങൾ എന്റെ കൂടെ നിന്നു, എന്റെ സങ്കടം നിങ്ങൾ ഏറ്റെടുത്തു… ഒരു കുടുംബിനിയായി, ഒരു കൂട്ടുകാരിയായി ഞാൻ നിങ്ങളിലൊരാളായി തന്നെ അവിടെയുണ്ടായിരുന്നു” ലക്ഷ്മിപ്രിയ

പറയുന്നതനുസരിച്ച് ഉടൻ തന്നെ ഒരു വലിയ പാർട്ടിയാണ് താരം ആരാധകർക്കായി ഒരുക്കുന്നത്. ബിഗ്‌ബോസ് ഷോയിൽ നാലാം സ്ഥാനമാണ് ലക്ഷ്മി നേടിയത്. തുടക്കം മുതൽ ഒടുക്കം വരെയും സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു താരം. ലക്ഷ്മിയുടെ പരിപ്പ് ഡയലോഗ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ഒരു റാപ്പ് സോങ്ങിന്റെ രൂപത്തിൽ വൈറലായി മാറിയിരുന്നു.

Comments are closed.