അതിഥിയും ഋഷികേശും ഒന്നിച്ച്.!! ശ്രീധന്യക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് പ്രിയതാരം വിപിൻ ജോസ്.!! Bibin Jose Shared A post With Koodevide Family

പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കൂടെവിടെ. ഏഷ്യാനെറ്റിലൂടെയാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്. ഡിസ്നി ഹോട്ട് സ്റ്റാറിലൂടെയും പരമ്പര സ്ട്രീമിങ് ചെയ്യുന്നുണ്ട്.കൂടെവിടെ എന്ന ഈ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ വ്യക്തിയാണ് ബിപിൻ ജോസ്. പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ ഋഷികേശ് ആദിത്യൻ എന്ന കഥാപാത്രത്തെയാണ് ബിപിൻ അവതരിപ്പിക്കുന്നത്. 2016ൽ പുറത്തിറങ്ങിയ കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയിൽ അമിത് എന്ന കഥാപാത്രത്തിലൂടെ ബിപിൻ ശ്രദ്ധേയനായിരുന്നു.

കൂടാതെ മഴവിൽ മനോരമയിലൂടെ സംരക്ഷണം ചെയ്ത ഭാഗ്യദേവത, ഏഷ്യാനെറ്റ് സംരക്ഷണം ചെയ്ത ചിന്താവിഷ്ടയായ സീത,ഫ്ലവേഴ്സ് ലൂടെ സംരക്ഷണം ചെയ്ത സീത, സൂര്യ ടിവി സംരക്ഷണം ചെയ്ത ചോക്ലേറ്റ് എന്നീ പരമ്പരകളുടെ എല്ലാം ഭാഗമായി ബിപിൻ മാറിയിരുന്നു. ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയമായ താരം ഇപ്പോൾ സോഷ്യൽ മീഡിയകളിലൂടെയും ആരാധകഹൃദയം കവരുന്നു.. ഇപ്പോൾ തന്റെ ഔദ്യോഗിക പേജിലൂടെ പുതുതായി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. കൂടെവിടെ എന്ന പരമ്പരയിൽ തന്റെ സഹനടിയായ ശ്രീധന്യക്ക് ഒപ്പമാണ് വീഡിയോ ചെയ്തിരിക്കുന്നത്.”

പറക്ക പറക്ക തുടിക്കതെ ” വീഡിയോയുടെ ബാഗ്രൗണ്ട് സോങ്ങ്. കേരള സാരിയുടുത്ത് വളരെ സുന്ദരിയായാണ് ശ്രീധന്യ വീഡിയോയിൽ എത്തിയിരിക്കുന്നത്. നടി അവതാരക മോഡൽ എന്നീ നിലകളിൽ ശ്രീധന്യയും ജനപ്രിയയാണ്.കൂടെവിടെ എന്ന പരമ്പരയിൽ അതിഥി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ മലയാളത്തിലും തമിഴിലുമായി പല സിനിമകളിലും താരം വേഷം ചെയ്തിട്ടുണ്ട്. കടാക്ഷം, ത്രീ ഡോട്സ് ലെഫ്റ്റ് ആൻഡ് റൈറ്റ്, രക്ഷാധികാരി ബൈജു ഒപ്പ്,മംഗ്ലീഷ്,മമ്മിയുടെ സ്വന്തം അച്ചൂസ്(ഷോട്ട് ഫിലിം )എന്നിവ അതിൽ ചിലതാണ്.

2011 മുതൽ 2022 കാലഘട്ടം വരെയും ടെലിവിഷൻ രംഗത്ത് സജീവമാണ് ശ്രീധന്യ. പല ചാനലുകളിലും അവതാരകയായി ശ്രീധന്യ എത്താറുണ്ട്.ബിബിൻ ജോസ് പങ്കുവെച്ച വീഡിയോ നിമിഷനേരങ്ങൾ കൊണ്ടാണ് ജനപ്രിതി നേടിയിരിക്കുന്നത്. ടെലിവിഷൻ മേഖലകളിൽ എന്നപോലെ തന്നെ സോഷ്യൽ മീഡിയയിലും ശ്രീധന്യ സജീവമാണ്. ഇരുവരും താങ്കളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.” ‘These lovely people ” എന്നാണ് വീഡിയോയ്ക്ക് താഴെയായി ക്യാപ്ഷൻ ചെയ്തിരിക്കുന്നത്.

Comments are closed.