മൈക്കിളപ്പന് ആൾ പൊളിയാണ്; ജൈത്രയാത്രയില്‍ പുതിയ നേട്ടങ്ങൾ…| Bheeshma Parvam; Mammootty Latest News Malayalam
Bheeshma Parvam; Mammootty Latest News Malayalam: കേരളത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് സിനിമ ട്രാക്കേഴ്സായ ഫ്രൈഡേ മാറ്റ്നി. കെ.ജി.എഫ് ചാപ്റ്റര്‍ 2, ഭീഷ്മപര്‍വം എന്നിവയാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സാമ്പത്തിക നേട്ടം കരസ്തമാക്കിയ ചിത്രങ്ങള്‍. കെ.ജി.എഫ് കേരളത്തില്‍ നിന്ന് മാത്രം 68.50 കോടി രൂപയാണ് സ്വന്തമാക്കിയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം പ്രശാന്ത് നീലിന്റെ കെ.ജി.എഫാണ്. യഷ് പ്രധാനവേഷത്തില്‍ എത്തിയ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു . പൃഥ്വിരാജ് പ്രൊഡക്ഷന്‍സായിരുന്നു കെ.ജി.എഫ് കേരളത്തില്‍ ഇറക്കിയത് .
മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വമാണ് ഏറ്റവും കളക്ഷന്‍ നേടിയ മലയാള ചിത്രം. മാര്‍ച്ച് 3ന് തിയറ്ററുകളില്‍ എത്തിയ ഭീഷ്മപര്‍വം കേരളത്തില്‍ നിന്ന് 47.10 കോടി രൂപയാണ് സ്വന്തമാക്കിയത്. ലോക്ക് ഡൗണിന് ശേഷം പുറത്തെത്തിയ ആദ്യത്തെ മെഗാസ്റ്റാര്‍ ചിത്രം കൂടിയായിരുന്നു ഭീഷ്മപര്‍വം. അമല്‍ നീരദായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ. അമല്‍ നീരദ് തന്നെയാണ് ചിത്രം നിർമ്മിച്ചതും. ആനന്ദ് സി ചന്ദ്രനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ഒരു ക്രൈം ഡ്രാമയായിട്ടാണ് ഈ ചിത്രം എത്തിയതെങ്കിലും വൈകാരികാംശങ്ങളുള്ള കുടുംബ കഥയും ചിത്രത്തില്‍ ഇഴ ചേര്‍ന്ന് നിന്നിരുന്നു.

വാര്‍ഷിക കണക്കെടുപ്പുകളുടെ കാലമാണ് ഇത് .പുതിയ ഒരു വര്‍ഷത്തിലേക്ക് അടുക്കുമ്പോള്‍ ഏറ്റവും കളക്ഷൻ നേടിയ ചിത്രങ്ങളുടെയും കണക്കെടുപ്പുകള്‍ നടത്തുകയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ സ്വന്തമാക്കിയ ചിത്രങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടുമ്പോൾ സിനിമ ട്രാക്കേഴ്സായ ഫ്രൈഡേ മാറ്റ്നീ ‘കെജിഎഫ് ചാപ്റ്റര്‍ 2’വും ‘ഭീഷ്മ പര്വ’വുമാണ് കേരളത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. കേരളത്തില്‍ 2022ല്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ കെജിഎഫ് ‘ചാപ്റ്റര്‍ 2’ ഏപ്രില്‍ 14ന് റിലീസ് ചെയ്ത ചിത്രം കേരളത്തില്‍ 68.50 കോടി രൂപയാണ് അന്ന് കളക്റ്റ് ചെയ്തത്.
ചിത്രം രാജ്യമെമ്പാടും വലിയ സ്വീകാര്യത നേടിയിരുന്നു. പ്രശാന്ത് നീല്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.യഷ് നായകനായ ചിത്രത്തിൽ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രത്തില്‍ സഞ്ജയ് ദത്താണ് വില്ലനായി എത്തിയത്. ‘റോക്കി ഭായി’ എന്ന കഥാപാത്രമായി ചിത്രത്തില്‍ യഷ് എത്തി. സഞ്ജയ് ദത്ത് ‘അധീര യായും ശ്രീനിധി ഷെട്ടി, രവീണ ടണ്ഡൻ, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ , റാവു രമേശ്, ഈശ്വരി റാവു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ . 100 കോടിയലിധികം ഈ യഷ് ചിത്രം കളക്ഷൻ നേടിയിരുന്നു.

Comments are closed.