സിനിമ പ്രേമികളുടെ പ്രിയതാരങ്ങൾ ഒന്നിച്ചു; പ്രിയ താരം ഭാവന പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.!! Bhavana’s Funny Time With Manoj k Jayan And Pisharodi Malayalam

Bhavana’s Funny Time With Manoj k Jayan And Pisharadi Malayalam: മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് ഭാവന മേനോൻ. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. താരത്തിന്റെ യഥാർത്ഥ പേര് കാർത്തിക എന്നാണ്. ഇതിനോടകം തന്നെ 60 അധികം ചിത്രങ്ങളിലാണ് താരം വേഷമിട്ടിരിക്കുന്നത്.കന്നട സിനിമ നിർമ്മാതാവായ നവീനാണ് താരത്തിന്റെ ഭർത്താവ്. ഇരുവരും തമ്മിലുള്ള വിവാഹം 2018ലായിരുന്നു. ക്രോണിക് ബാച്ചിലർ, തിളക്കം,സിഐഡി മൂസ, സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു , അമൃതം, റൺവേ,ഹൃദയത്തിൽ സൂക്ഷിക്കാൻ, പോലീസ്,ചാന്ത് പൊട്ട്,ചിന്താമണി കൊലക്കേസ്,

തുടങ്ങിയവയെല്ലാം താരം അഭിനയിക്കുകയും ശ്രദ്ധേയമാവുകയും ചെയ്ത ചിത്രങ്ങളാണ്.സിനിമാലോകത്ത് ഇപ്പോൾ അത്രതന്നെ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് ഭാവന. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന പുതിയൊരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് ഈ വീഡിയോ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുള്ളത്. രമേശ് പിഷാരടിയും മനോജ് കെ ജയനും ഭാവനയും ഒന്നിച്ചുള്ള ഒരു വീഡിയോ ആണിത്. പകുതി വെള്ളമുള്ള ഒരു കുപ്പി എങ്ങനെ നിവർത്തി നിർത്താം എന്ന കളിയിലാണ് മൂന്നുപേരും. ഒന്നും രണ്ടും തവണ എല്ലാവർക്കും അത് മിസ്സ് ആകുന്നുണ്ടെങ്കിലും

മൂന്നാം തവണ മൂന്ന് പേരും അത് കറക്റ്റ് ആയി തന്നെ ചെയ്യുന്നു. മൂന്നുപേരും കൃത്യമായി തന്നെ ചെയ്യുമ്പോൾ അവരുടെ മുഖത്തുള്ള സന്തോഷം കാണാൻ സാധിക്കും.വീഡിയോക്ക് 1.1 മില്യൺ വ്യൂവേഴ്സ് ആണ് ഇതിനോടൊപ്പം തന്നെ ഉണ്ടായിട്ടുള്ളത്.അനവധി പേരാണ് വളരെ രസകരമായ കമന്റുകൾ വീഡിയോയ്ക്ക് താഴെ പങ്കുവെച്ചിട്ടുള്ളത്.”third times charm” എന്നാണ് പങ്കുവെച്ച വീഡിയോക്ക് താഴെയായി താരം കുറിച്ചിരിക്കുന്നത്. നല്ലൊരു ഹാസ്യ നടനാണ് രമേശ് പിഷാരടി. ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലെ സജീവസാന്നിധ്യമായിരുന്നു രമേഷ് പിഷാരടി.

മലയാളം തമിഴ് തെലുങ്ക് കന്നഡ തുടങ്ങി നിരവധി ഭാഷകളിൽ അഭിനയിക്കുകയും പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുകയും ചെയ്ത വ്യക്തിയാണ് മനോജ് കെ ജയൻ. സർഗ്ഗം, പഴശ്ശിരാജ ,സോപാനം,പരിണയം അനന്തഭദ്രം ,സോളോ,തട്ടത്തിൻ മറയത്ത്, മല്ലുസിംഗ്,ഞാനും എന്റെ ഫാമിലിയും,ദ്രോണ 2010, രാത്രിമഴ,ബിഗ് ബി തുടങ്ങിയവയെല്ലാം താരം അഭിനയിച്ച സൂപ്പർ ഹിറ്റ് ആയ ചിത്രങ്ങളാണ്. അനന്തഭദ്രം സിനിമയിലെ ദിഗംബരൻ എന്ന മനോജ് കെ ജയൻ കഥാപാത്രം വളരെയധികം ജനശ്രദ്ധ നേടുകയും ഇന്നും പ്രേക്ഷകഹൃദയങ്ങളിൽ മനോജ് കെ ജയൻ എന്ന കലാകാരനെ ജനമനസുകളിൽ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.

Comments are closed.