ഗ്ലാമറസ് ലുക്കിൽ കിടിലൻ ചിത്രവുമായി ഭാവന.!! ഈ മേക്കോവറിന് പിന്നിൽ ആരാണെന്ന് അറിയുമോ.!! Bhavana Stylish Latest Photoshot

മോളിവുഡിലെ എക്കാലത്തെയും മികച്ച അഭിനേത്രികളിൽ ഒരാളാണല്ലോ ഭാവന. നമ്മൾ എന്ന കമൽ ചിത്രത്തിലൂടെ അഭിനയ ലോകത്ത് എത്തിയ താരം പിന്നീട് മലയാളികളുടെ ഇഷ്ട താരമായി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാറുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായും ഭാവന തിളങ്ങിയതോടെ സിനിമ പ്രേക്ഷകരുടെ ഫേവറേറ്റ് ലിസ്റ്റിൽ ഭാവന കയറിക്കൂടുകയായിരുന്നു. എന്നാൽ പിന്നീട് മലയാള സിനിമയിൽ നിന്നും ഒഴിഞ്ഞുമാറിക്കൊണ്ട് കന്നട സിനിമാലോകത്ത് താരം സജീവമായി

മാറുകയും നിരവധി ചിത്രങ്ങളിൽ നായികയായി വേഷമിടുകയും ചെയ്തിരുന്നു. എന്നാൽ ആരാധകരുടെ നിരന്തരമായ അഭ്യർത്ഥനകൾക്ക് ശേഷം മലയാളത്തിലേക്ക് താരം തിരിച്ചു വരുന്നു എന്ന് വാർത്തയായിരുന്നു ആരാധകർ കേട്ടിരുന്നത്. ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന “ന്റിക്കാക്കാക്കൊരു പ്രേമണ്ടായിർന്ന്” എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടാറുള്ള താരം തന്റെ

വിശേഷങ്ങളോടൊപ്പം തന്നെ തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കുകയും ഇവ നിമിഷം നേരം കൊണ്ട് തന്നെ വൈറലായി മാറാറുമുണ്ട്. എന്നാൽ ഇപ്പോഴിതാ ഭാവനയുടെ ലേറ്റസ്റ്റ് ചിത്രങ്ങളാണ് ആരാധക ഗ്രൂപ്പുകൾക്കിടയിലും സമൂഹ മാധ്യമങ്ങളിലും ഏറെ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള സിമ്പിൾ കോസ്റ്റ്യൂമിൽ പ്ലെയിൻ കണ്ണട വെച്ച് അതീവ ഗ്ലാമറസ് ലുക്കിലാണ് ഭാവനയെ കാണാൻ സാധിക്കുന്നത്.

“ന്റിക്കാക്കാക്കൊരു പ്രേമണ്ടായിർന്ന്” എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ പകർത്തിയ ചിത്രങ്ങളാണ് ഇത്. മാത്രമല്ല ഈ ഒരു ചിത്രത്തിനോടൊപ്പം തന്റെ ഈ ഗ്ലാമറസ് ലുക്കിന് പിന്നിൽ പ്രവർത്തിച്ച മേക്കപ്പ് ആർട്ടിസ്റ്റിനെയും ഭാവന പരിചയപ്പെടുത്തുന്നുണ്ട്. പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റായ സജിത്തിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു. ഈയൊരു ചിത്രങ്ങൾ ക്ഷണനേരം കൊണ്ട് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചതോടെ നിരവധി പേരാണ് ഈ ഒരു തിരിച്ചുവരവിന് ആശംസകളും പിന്തുണയും അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Rate this post

Comments are closed.