കുഞ്ഞിനെ പേര് ചൊല്ലി വിളിച്ച് പ്രിയതാരം ഭാവന .!! ദൃശ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും ആരാധകരും.!! Bhavana

വളരെ ചുരുങ്ങിയ സിനിമകളിലൂടെ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകർക്ക് മുൻപിൽ നിറഞ്ഞാടിയ താരമാണ് ഭാവന. യഥാർത്ഥ പേര് കാർത്തിക മേനോൻ എന്നാണ്. മലയാളം,കന്നട,തെലുങ്ക്,തമിഴ് എന്നിങ്ങനെ നിരവധി ഭാഷാചിത്രങ്ങളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്.2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് താരം ജനപ്രീതി പിടിച്ചുപറ്റുന്നത്. ഒരു അഭിനേത്രി എന്ന നിലയിൽ മാത്രമല്ല നല്ലൊരു മോഡലും, ഡാൻസറും കൂടിയാണ് താരം.

2018 ലാണ് താരത്തിന്റെ വിവാഹം നടക്കുന്നത്. നവീൻ ആണ് ഭർത്താവ്. സിനിമയിലെന്നപോലെ തന്നെ താരം തന്റെ സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ മടിക്കാറില്ല. നമ്മൾ എന്ന ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങളിലൂടെ താരം പ്രേക്ഷകർക്ക് മുൻപിൽ എത്തി.തിളക്കം, ക്രോണിക് ബാച്ചിലർ, സിഐഡി മൂസ, സ്വപ്നക്കൂട്,ചതിക്കാത്ത ചന്തു, റൺവേ, മുല്ല, ലോലിപോപ്പ്,ഹീറോ, ട്വന്റി 20 ഇവയെല്ലാം അതിൽ ചിലതാണ്.

ആദം ജോൺ എന്ന ചിത്രത്തിലാണ് മലയാളത്തിൽ ഭാവന ഏറ്റവും അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന് നിരവധി ആരാധകരാണ് ലോകമെമ്പാടും ഉള്ളത് . എല്ലാ പ്രേക്ഷകരും ഭാവനയെ നെഞ്ചോട് തന്നെ ചേർക്കുന്നു അതിനൊരുദാഹരണമാണ് ഇപ്പോൾ പുറത്തിറങ്ങിയ ഈ വീഡിയോ.

ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിനായി എത്തിയ ഭാവനയോട് ആരാധകർ തന്റെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് പേര് വിളിക്കാൻ പറയുന്നു. സമൃത എന്നാണ് കുഞ്ഞിന് ഭാവന പേര് വിളിച്ചത്. കുഞ്ഞിനെ രക്ഷിതാക്കൾക്കും ആരാധകർക്കും ഇത് വളരെയധികം സന്തോഷം നൽകി. കൂടാതെ മറ്റു രണ്ടു കുരുന്നുകൾക്ക് ഒപ്പം ഭാവന നൃത്തം വെക്കുകയും ചെയ്തു.

Comments are closed.