ഇത് എന്റെ അവധികാലം… സ്കോട്ട്ലൻഡ് മഞ്ഞുക്കാല ഓർമ്മകളിൽ നടി ഭാവന.!! Bhavana In Scotland Malayalam
Bhavana In Scotland Malayalam: ഭാവനയുടെ ഡിസംബർ മാസത്തെ വരവേറ്റുകൊണ്ടുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹൂഡി ധരിച്ച് സുന്ദരിയായി ക്യാമറയ്ക്ക് മുന്നിൽ പുഞ്ചിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റഗ്രാമിൽ പേജിൽ പങ്കുവെച്ചത്. ഹലോ ഡിസംബർ എന്ന ഹാഷ്ടാഗോടെ പങ്കുവെച്ച ചിത്രങ്ങൾക്ക് “വൺസ് അപ്പ് ഓൺ എ ടൈം ഇൻ സ്കോട്ട്ലൻഡ്” (ഒരിക്കൽ താൻ സ്കോട്ട്ലൻഡിലായിരുന്നു) എന്ന അടിക്കുറിപ്പാണ് താരം പോസ്റ്റ്നു നൽകിയത്.
മഞ്ഞ പൂക്കളുടെ ഒരു പറുദീസ തന്നെ പശ്ചാത്തലമായ ചിത്രങ്ങൾക്ക് നടുവിൽ നിൽക്കുന്ന ആരാധകരുടെ ഭാവൻസിനെ കൂടുതൽ സുന്ദരിയാക്കി മാറ്റുന്നു. താരം പൂന്തോട്ടത്തിൽ നിൽക്കുന്ന ചിത്രത്തോടൊപ്പം സ്കോട്ട്ലൻഡിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എടുത്ത മറ്റു ചിത്രങ്ങൾ അടക്കം ഏഴു ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തത്. സ്കോട്ട്ലൻഡിൻ്റെ വിവിധ ഭാഗങ്ങളിൽ വച്ച് പകർത്തിയ ചിത്രങ്ങളിൽ , ഭാവന ജാക്കറ്റും, ശീത കാല തൊപ്പികളും അണിഞ്ഞു പോസ് ചെയ്തു നിൽക്കുന്നതും കാണാം.

കണ്ണെത്താദൂരത്തോളം മഞ്ഞ പൂക്കൾ നിറഞ്ഞു നിൽക്കുന്ന കാഴ്ച്ച ആരാധകരിൽ കൗതുകം ഉണർത്തുന്ന ഒന്നാണ്. സിനിമയിൽ നിന്നും ഇടവേള എടുത്ത് നടി കുറച്ചു കാലമായ് തൻ്റെ വിവാഹ ജീവിതം ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ ഭാവന മലയാളസിനിമയിലേക്ക് വീണ്ടും
തിരിച്ചെത്തുന്നതിൻ്റെ സന്തോഷത്തിലാണ് ആരാധകർ. ഷറഫുദ്ധീൻ നായകവേഷത്തിൽ എത്തുന്ന ചിത്രത്തിലൂടെ ആണ് താരത്തിൻ്റെ തിരിച്ചു വരവ്. ‘ആഡം ജോൺ’ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ട് സമയത്ത് പകർത്തിയ ചിത്രങ്ങളാണ് ഇത് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഫോട്ടോയ്ക്ക് ഇതിനോടക്കം തന്നെ അൻപതിനായിരത്തിലേറെ ലൈക്കുകൾ ലഭിച്ചു. അനേകം പേർ ചിത്രത്തിനു താഴെ കമൻ്റുകളുമായി എത്തി.
Comments are closed.