ലേഡി സൂപ്പർസ്റ്റാറിന് പിന്നാലെ ഭാവനയും!! അതേ ഇടം, അതേ ചെയർ, കോപ്പിയിങ് വിത്ത് മഞ്ജു വാരിയർ; വൈറലായി ചിത്രങ്ങൾ..| Bhavana Copying Manju Warrier Malayalam
Bhavana Copying Manju Warrier Malayalam: മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് എല്ലാവരുടെയും പ്രിയപ്പെട്ട മഞ്ജു വാര്യർ. തന്റെ 17 ആം വയസ്സിൽ അഭിനയ രംഗത്തേക്ക് കടന്ന് വന്ന മഞ്ജു വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. 90 കളിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെല്ലാം മഞ്ജുവിന്റെ സാന്നിധ്യം നിറഞ്ഞു നിന്നിരുന്നു. ഗായികയായും നർത്തകിയായുമെല്ലാം കലാരംഗത്തു സജീവമാകാൻ മഞ്ജുവിനു അന്നേ കഴിഞ്ഞിരുന്നു. നാഷണൽ അവാർഡ് ഉൾപ്പെടെ സംസ്ഥാന ചലച്ചിത്ര അവാർഡുകളും നിരവധി ഫിലിം ഫെയർ അവാർഡുകളും താരം സ്വന്തമാക്കി.1998 ൽ വിവാഹിതയായ മഞ്ജു സിനിമയിൽ നിന്നും പൂർണ്ണമായി മാറി നിന്നത് 16 വർഷങ്ങൾ ആയിരുന്നു.
അസാനിധ്യത്തിലും ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു നടി ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. 2014 ൽ വിവാഹ മോചനത്തിന് ശേഷം ശ്കതമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ഹൌ ഓൾഡ് ആർ യൂ എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ശ്കതമായ സ്ത്രീ കഥാപാത്രമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട മഞ്ജുവിന്റെ പ്രകടനം ആരാധകരെ ആവേശം കൊള്ളിച്ചു. അഭിനയത്രി എന്ന നിലയിൽ മാത്രമല്ല വ്യക്തവും ശക്തവുമായി നിലപാടുകൾ എടുക്കുന്ന ഒരു വ്യക്തി എന്ന നിലയിലും കൂടിയാണ് ആരാധകർ മഞ്ജു വാര്യരെ കാണുന്നത്. മലയാള സിനിമാ ലോകത്തെ എല്ലാവരും ഉറ്റു നോക്കുന്ന ഒരു സൗഹൃദ വലയത്തിലും അംഗമാണ് മഞ്ജു.നടിയും സംവിധായകയുമായ ഗീതു മോഹൻദാസ്

പ്രശസ്ത നടിമാരായ സംയുക്ത വർമ്മ, ഭാവന, മഞ്ജു വരിയർ എന്നിവരടങ്ങുന്നതാണ് ഈ സുഹൃദ വലയം. എത്ര വലിയ പ്രതിസന്ധിയിലും പരസ്പരം താങ്ങും തണലുമാകുന്ന ഇവരുടെ ശക്തമായ ബന്ധം എല്ലാവർക്കും മാതൃകയാണ്. മഞ്ജു തന്റെ സ്വന്തം ചേച്ചിയെപ്പോലെ ആണെന്ന് ഭാവന മുൻപൊരിക്കൽ പറഞ്ഞിരുന്നു. തന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തകരമായ അനുഭവങ്ങളിൽ നിന്ന് പുറത്ത് കടക്കാൻ ഭാവനയെ സഹായിച്ച പ്രധാന വ്യക്തിയും മഞ്ജു തന്നെയാണ്. മലയാളത്തിൽ മാത്രമല്ല കന്നഡയിലും തമിഴ് സിനിമകളിലും എല്ലാം ഭാവന നിറസാനിനിധ്യമായിരുന്നു. കന്നഡ ചലച്ചിത്ര നിർമ്മാതാവ് നവീനെ ആണ് ഭാവന വിവാഹം ചെയ്തത്. തന്റെ കരിയറിൽ നേട്ടങ്ങൾ കൊയ്ത് കൊണ്ട് മുൻപോട്ട്
പോകുമ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. ചേച്ചിമാരെ അനുകരിക്കാൻ അനിയത്തിമാർക്ക് ഇഷ്ടമാണ്. മഞ്ജു പങ്ക് വെച്ച ചിത്രം അതെ പോലെ അനുകരിച്ചു ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരിക്കുകയാണ് ഭാവന. നമ്മുടെ ഷൂസിനെ അഭിനന്ദിക്കാനല്ലാതെ ഒന്നിന് വേണ്ടിയും തല കുനിക്കരുതെന്ന അടിക്കുറിപ്പോടെയാണ് മഞ്ജു തന്റെ മിറർ സെൽഫി പോസ്റ്റ് ചെയ്തത് അതെ സ്ഥലത്ത് ഇരുന്ന് കൊണ്ട് അതെ പോലെ എടുത്ത തന്റെ സെൽഫി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഭാവനയുടെ ചിത്രം സ്റ്റോറിയായി മഞ്ജു പങ്ക് വെച്ചിട്ടുമുണ്ട്. നിരവധി ആരാധകരാണ് ഇരു ചിത്രങ്ങൾക്കും കമനുകളുമായി എത്തിയത്.
Comments are closed.