അഭിനയം മാത്രമല്ല ബിസിനസും ഇവിടെ വഴങ്ങും.!! പുതിയൊരു സംരംഭവുമായി നടി ഭാമ, ആശംസകളുമായി ആരാധകർ.!! Bhama New Venture “Vaasuki”

ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് ഏറെ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാളാണല്ലോ ഭാമ. രഖിത എന്നാണ് യഥാർത്ഥ പേരെങ്കിലും അഭിനയ ലോകത്ത് ഭാമ എന്ന പേരിലായിരുന്നു താരം അറിയപ്പെട്ടിരുന്നത്. മലയാളത്തിന് പുറമേ നിരവധി അന്യ ഭാഷാ സിനിമകളിലും ഏറെ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത താരം ‘നിവേദ്യം’ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു അഭിനയ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്.

തുടർന്നിങ്ങോട്ട് ദിലീപ് ഉൾപ്പെടെയുള്ള യുവ താരങ്ങളുടെ നായികയായി തിളങ്ങിക്കൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു ഇവർ. നായികാ വേഷമായാലും സഹനടി വേഷമായാലും അതിന്റെ പൂർണ്ണതയിൽ അഭിനയിച്ചു ഫലിപ്പിച്ചിരുന്ന താരം പിന്നീട് ചില സ്വകാര്യ കാരണങ്ങളാൽ അഭിനയ ലോകത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു.

മാത്രമല്ല 2020 ൽ അരുണുമായി താരം വിവാഹം ചെയ്യുകയും നിലവിൽ ഒരു കുഞ്ഞിന്റെ അമ്മയും കൂടിയാണ് ഭാമ. സിനിമാ വിശേഷങ്ങളോ കുടുംബ വിശേഷങ്ങളോ ഒന്നും തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാൻ ആഗ്രഹിക്കാത്ത ചുരുക്കം ചില നടിമാരിൽ ഒരാൾ കൂടിയാണ് ഇവർ. അതിനാൽ തന്നെ മകൾ ഗൗരിയുടെ വിശേഷങ്ങളും മറ്റും ആരാധകർ ഏറെ വൈകിയായിരുന്നു അറിഞ്ഞിരുന്നത്.

എന്നാൽ ഇപ്പോഴിതാ, തന്റെ പുതിയൊരു സംരംഭത്തെക്കുറിച്ച് ആരാധകരുമായി വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഭാമ. ‘വാസുകി ബൈ ഭാമ’ എന്ന പേരിൽ കാഞ്ചിപ്പുരം അടക്കമുള്ള പട്ടുസാരികൾ വിൽക്കുന്ന ഒരു സംരംഭമാണ് താരം തുടങ്ങിയിട്ടുള്ളത്. തന്റെ പുതിയ ബിസിനസിന്റെ പേരും ലോഗോയും ആശയവും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ തങ്ങളുടെ പ്രിയ താരത്തിന്റെ പുതിയൊരു തുടക്കത്തിന് നിരവധി പേരാണ് ആശംസകളും പിന്തുണകളുമായി എത്തുന്നത്. മാത്രമല്ല, ഇതിനെല്ലാം ഉപരി അഭിനേത്തിലേക്ക് എന്ന് തിരിച്ചു വരും എന്നുള്ള ചോദ്യങ്ങളും ആരാധകരിൽ നിന്നും കാണാവുന്നതാണ്.

Comments are closed.