അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മനോഹരമായ ഒരു ഭവനം Best Beautiful home tour

സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം ഇല്ലാത്തവരായി ആരാണ് ഉള്ളത്. ആ ഒരു ആഗ്രഹം സാധ്യമാകുന്നതിനായി കഠിനമായി പ്രയത്നിക്കുന്നവരാണ് മിക്കവാറും. പണമുണ്ടായാലും ഇല്ലെങ്കിലും ഒരു വീട് അതിമനോഹരമായി നിര്മിക്കണമെങ്കിൽ കൃത്യമായ പ്ലാനും ഐഡിയകളും ഉണ്ടായിരിക്കണം. വലുതും ചെറുതുമായ ഏതൊരു വീട് ആണെങ്കിൽ പോലും എപ്പോഴും ശാന്തതയും സമാദാനവും
നിലനിൽക്കുന്നതാകണം എന്നാണ് ഏവരും ആഗ്രഹിക്കുന്നത്. നിർമ്മിതിയിലെ വ്യത്യസ്തതയാണ് ഓരോ

വീടുകളെയും കൂടുതൽ മേന്മയുള്ളതാക്കി തീർക്കുന്നത്.നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത് 2550 sqftൽ നിർമിച്ചിരിക്കുന്നത് അതിമനോഹരമായ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ചിരിക്കുന്ന ഒരു ഭവനം ആണ്.സിറ്റ് ഔട്ട് നെ മാക്സിമം യൂട്ടിലൈസഷൻ കൊടുത്തിട്ടുണ്ട് അതുപോലെ തന്നെ സ്റ്റീരിയർ വോൾ എല്ലാം മനോഹരമായി കൊടുത്തിരിക്കുന്നു .ഒരുപാട് ഇൻഡോർ പ്ലാൻ കൊടുത്തിട്ടു വീട് മനോഹരമായി മൈന്റൈൻ ചെയ്തിട്ടുണ്ട്.ലൈറ്റ് കളർ ആണ് ഇന്സൈഡ് പെയിന്റ് കൊടുത്തിട്ടുള്ളത് ബാൽക്കണി

ഡിസൈൻ അടിപൊളിയായിട്ടുണ്ട് .സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് വീടിന്റെ ലിവിങ് ഏരിയയിലേക്കാണ്. പരിമിതമായ സ്പേസിൽ ഒട്ടും സ്ഥലം പാഴാക്കാതെ വളരെ മനോഹരമായിയാണ് ലിവിങ് സ്പേസ് സെറ്റ് ചെയ്തിരിക്കുന്നത്. ലിവിങ് ഏരിയയുടെ എതിർവശത്തായി ചെറിയൊരു പ്രയർ സ്പേസും സ്റ്റഡി ഏരിയയും അതിന്റെ സമീപത്തായി ഒരു കോർട്ട്യാർഡും സെറ്റ് ചെയ്തിരിക്കുന്നു. ലിവിംഗ് ഏരിയയിൽ നിന്ന്

ഒരു പാർട്ടീഷൻ വർക്ക് നൽകിക്കൊണ്ട് ഫാമിലി ലിവിങ് സ്പേസ് സെറ്റ് ചെയ്തിട്ടുണ്ട്. ഫാമിലി ലിവിങ് സ്പേസിൽ ആണ് ടിവി യൂണിറ്റ് നൽകിയിരിക്കുന്നത്.ഫാമിലി ലിവിങ് സ്പേസിന്റെ എതിർ വശത്തായി ഡയ്നിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ഗ്രൗണ്ട് ഫ്ലോറിൽ രണ്ടും ഫസ്റ്റ് ഫ്ലോറിൽ നാലും ബെഡ്‌റൂമുകൾ ഉൾപ്പടെ, ആറ് ബെഡ്‌റൂമുകൾ ആണ് ഈ വീട്ടിൽ ഉൾപ്പെടുന്നത്. കിച്ചണിന്റെ കാര്യമെടുത്താൽ, ഒരു ഓപ്പൺ കിച്ചണും ഒരു നോർമൽ കിച്ചണും ഈ വീട്ടിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഡി-ലൈഫ് ആണ് വീടിന്റെ ഇന്റീരിയർ വർക്കുകൾ ചെയ്തിരിക്കുന്നത്.

Comments are closed.