ചാമ്പക്ക അത്ര നിസ്സാരക്കാരനല്ല.!! ഈ അത്ഭുത ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും.!! Benefits Of Chambaka (Rose Apples)

തൊടിയിൽ സർവസാധാരണയായി കണ്ടു വരുന്ന ഒരു ഫലമാണ് ചാമ്പക്ക. ഈ കൊച്ചു ഫലത്തിനുള്ളിൽ നിറഞ്ഞിരിക്കുന്ന നിരവധി ഔഷധഗുണങ്ങൾ അറിഞ്ഞാൽ ഒരൊറ്റ ചാമ്പക്ക പോലും നമ്മൾ വെറുതെ കളയില്ല. പാകമെത്തിയ ഫലം പറിച്ചെടുത്താൽ അധികം സമയം. എന്നാൽ ഫ്രിഡ്ജിലൊക്കെ ഇന്നത്തെ കാലത്ത് ഒട്ടും കേടുകൂടാതെ ജലാംശം നഷ്ടപ്പെടാതെ തന്നെ

സൂക്ഷിക്കാവുന്നതാണ്. പുളിയും മധുരവും ചേർന്ന ഒരു രുചിയാണ് ചമ്പക്കക്കുള്ളത്. ചെറുപ്പ കാലം മുതലേ നമ്മളിൽ പലർക്കും ഈ രുചിയിഷ്ടമാണ്. ഉപ്പു കൂട്ടി ചാമ്പക്ക കഴിക്കാനും നല്ല സ്വാദാണ്. വ്യത്യസ്ത രുചിയിലും നിറത്തിലും ലഭ്യമാണ്. റോസ്, ചുവപ്പ്, വെള്ള എന്നീ നിറങ്ങളിൽ എല്ലാം ചാമ്പക്കകൾ നമ്മുടെ നാട്ടിൽ ലഭ്യമാണ്. അവക്കെല്ലാം രുചിയിലും വ്യത്യസ്ഥതയുണ്ട്.

ചാമ്പങ്ങ, ചാമ്പക്ക, ജാമ്പക്ക, ഉള്ളിചാമ്പങ്ങ തുടങ്ങിയ പേരുകളില്‍ ഇത്. നമ്മളിലെ നിരവധി ആരോഗ്യ പ്രശനങ്ങൾക്ക് ചാമ്പക്ക ഉത്തമമാണ്. പല രീതിയിൽ ഭക്ഷണത്തിൽ ഉൾപെടുത്തുന്നത് വളരെ നല്ലതാണ്. ജലാംശം കൂടുതലുള്ള ഫലമായതിനാല്‍ ശരീരത്തില്‍ നിന്നുള്ള ജലനഷ്ടം പരിഹരിക്കാന്‍ സഹായിക്കും. ക്യാന്‍സര്‍ തടയാനും ചാമ്പക്കയ്ക്ക് കഴിവുണ്ടെന്ന് പറയപ്പെടുന്നു.

കണ്ണിലെ സമ്മര്‍ദ്ദം കുറയ്ക്കാനും രക്തക്കുഴലുകളിലെ കൊളസ്‌ട്രോളിനെ നീക്കം ചെയ്യാനും വളരെ നല്ലതാണ്. കൂടാതെ ഇതിന്റെ കുരു നന്നായി ഉണക്കിപ്പൊടിച്ച് ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഇത് വളരെ ഉത്തമമാണ്. കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്ന് കണ്ടു നോക്കൂ ഉപകാരപ്പെടും തീർച്ച.video credit : MALAYALAM TASTY WORLD

Comments are closed.