വയറിനുള്ള അസുഖങ്ങൾക്കുള്ള ശാശ്വത പരിഹാരം.!! അയമോദകം വെള്ളത്തിൽ ഇട്ട് തുടർച്ചയായി കുടിച്ചാൽ.!! Benefits of Ajwain Water

ജീരകം പോലെയുള്ള വിത്ത് ആണ് അയമോദകം. ഉദര രോഗങ്ങൾ ഒരു പരിധി വരെ കുറയാൻ വളരെ ഫലപ്രദമായ അയമോദകം മൂന്ന് രീതിയിൽ ഉപയോഗിക്കാം.ആദ്യത്തെ രീതിയിൽ അയമോദകം തലേ ദിവസം തന്നെ വെള്ളത്തിൽ ഇട്ട് വച്ചിട്ട് പിറ്റേന്ന് ഉപയോഗിക്കുന്നതാണ്. രണ്ടാമത്തെ രീതിയിൽ ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഒരു സ്പൂൺ അയമോദകം ഇട്ട് തിളപ്പിച്ച്‌ കുടിക്കുന്നതും. മൂന്നാമത്തെ രീതിയിൽ അയമോദകം വറുത്ത്‌

പൊടിച്ചു വെള്ളത്തിലിട്ടു തിളപ്പിക്കുന്ന രീതിയാണ്.ഉദര സംബന്ധമായ രോഗങ്ങൾക്ക് ഉത്തമ പരിഹാരമാണ് അയമോദകം. വയറ്റിലെ ഗ്യാസ് ശല്യം ഉള്ളവർ ഇടയ്ക്കിടെ അയമോദകം ഇട്ട് തിളപ്പിച്ച് വെള്ളം കുടിക്കുന്നത് നല്ലതാണ്. അസിഡിറ്റി ഉള്ളവർക്ക് ഏറെ ഫല പ്രദമാണ് ഇത്. അതു പോലെ തന്നെ ദഹന പ്രക്രിയ നന്നായി നടക്കാനും അയമോദകം സഹായിക്കും. നമ്മുടെ ശരീരത്തിൽ നിന്നും വേസ്റ്റ് പുറം തള്ളാൻ കഴിവുണ്ട് അയമോദകത്തിന്.

ഇതിനെ പറ്റി കൂടുതലായി അറിയാൻ വീഡിയോ മുഴുവനായും കാണാം.അതു പോലെ തന്നെ നമ്മുട ശരീരഭാരം കുറയ്ക്കാനും സഹായിക്കും ഗർഭിണികളിൽ സാധാരണം കണ്ടു വരുന്ന ബ്ലോ‌ട്ടിംഗ്, കോൺസ്റ്റിപ്പേഷൻ എന്നിവയ്ക്കും അയമോദകം ഇട്ട് തിളപ്പിച്ച് വെള്ളം നല്ലതാണ്. ചുമ, ജലദോഷം എന്നിവയ്ക്കും തുളസിയിലയുടെ ഒപ്പം അയമോദകം ചേർക്കുന്നത് നല്ലതാണ്.അധികമായാൽ അമൃതും വിഷം എന്നല്ലേ.

അയമോദകം കൂടുതലായിട്ട് ഉപയോഗിച്ചാൽ ഉൾസർ, നെന്ജെരിച്ചിൽ മുതലായവ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതു കൊണ്ട് സ്ഥിരം ഉപയോഗിക്കരുത്.അപ്പോൾ ഇനി വീട്ടിൽ ആരെങ്കിലും വയറിനു ബുദ്ധിമുട്ട് പറഞ്ഞാൽ നേരെ അടുക്കളയിൽ കയറി അയമോദകം ഇട്ട് വെള്ളം തിളപ്പിച്ച് കൊടുത്താൽ മതി. വയറു വേദന പമ്പ കടക്കും. വയറു വേദന ഉണ്ടായിരുന്നവർ നിങ്ങളോട് നന്ദി പറയും. Video credit: Monica Rose Joy

Rate this post

Comments are closed.