ബീറ്റ്‌റൂട്ടിന്റെ കൂടെ ഇതുകൂടി ചേർക്കൂ, എത്ര കറുത്ത ചുണ്ടുകൾക്കും നല്ല കളർ ചേഞ്ച് ഉണ്ടാകും.. നമ്മുടെ വീട്ടിൽ തന്നെ ഉണ്ട് ഈ അത്ഭുതം 100% യൂസ്ഫുൾ.!! Beetroot lipbalm for dry lips

“ബീറ്റ്‌റൂട്ടിന്റെ കൂടെ ഇതുകൂടി ചേർക്കൂ, എത്ര കറുത്ത ചുണ്ടുകൾക്കും നല്ല കളർ ചേഞ്ച് ഉണ്ടാകും.. നമ്മുടെ വീട്ടിൽ തന്നെ ഉണ്ട് ഈ അത്ഭുതം 100% യൂസ്ഫുൾ” സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ ഏറെ പ്രധാനമര്ഹിക്കുന്ന ഒന്ന് തന്നെയാണ് നമ്മുടെ ചുണ്ടുകൾ. ചുവന്നു തുടുത്ത ചുണ്ടുകൾ ഏവരുടെയും ആഗ്രഹമായിരിക്കും. ചുണ്ടിന്റെ ഡ്രൈനെസ് മാറുന്നതിനും കളർ വെക്കുന്നതിനുമെല്ലാം പല തരത്തിലുള്ള ലിപ് ബാമുകൾ

ഉപയോഗിക്കറുണ്ട്. സാധാരണയായി എല്ലാവരും ലിപ് ബാം കടകളിൽ നിന്നെല്ലാം വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത്. മാർക്കറ്റിൽ ചുണ്ടുകളുടെ സംരക്ഷണത്തിനായി പല ഫ്ലേവറിൽ ഉള്ള ലിപ് ബാമുകളും ക്രീമുകളും ലഭ്യമാണ്. എന്നാൽ ഇതിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ നമ്മുടെ ചുണ്ടുകളുടെ സൗന്ദര്യത്തെ സംരക്ഷിക്കുന്നതിനേക്കാൾ നശിപ്പിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ വീട്ടിൽ ബീറ്റ്‌റൂട്ട് ഉണ്ടെങ്കിൽ നമുക്ക്

വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ലിപ് ബം തയ്യാറാക്കിയെടുക്കാവുന്നതാണ്. ഇതിനായി ബീറ്റ്‌റൂട്ട് തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് മിക്സിയുടെ ജാറിൽ അരച്ചെടുക്കുക. ഇത് അരിപ്പയിലിട്ടു ഒട്ടും തന്നെ തരിയില്ലാത്ത രീതിയിൽ അരിച്ചെടുക്കണം. ഇത് ഡബിൾ ബോയിലിംഗ് മെത്തേഡിലൂടെ കുറുക്കിയെടുക്കുക. ഇതിലേക്ക് കറ്റാർവാഴയുടെ ജെൽ കൂടി ചേർത്ത് കുറുക്കണം. കുറുകി വരുമ്പോൾ ഇതിലേക്ക്

അരടീസ്പൂൺ സാധാരണ വെളിച്ചെണ്ണയും ഒന്നോ രണ്ടോ തുള്ളി നാരങ്ങയുടെ നീരും കൂടി ചേർത്ത് മിക്സ് ചെയ്യുക. നല്ലതുപോലെ വറ്റിയാൽ തീ ഓഫ് ചെയ്യാം. ഇത് നമുക്ക് മൂന്ന് ദിവസം പുറത്തു വെക്കാതെയും പിന്നീട് ഫ്രിഡ്ജിൽ വെച്ചും സൂക്ഷിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ.. Video Credit :

Comments are closed.