മോഡേൺ വീടിനെക്കാളും അടിപൊളി വീട്.. പ്രകൃതിയോടിണങ്ങിയ ചിലവ് ചുരുക്കി നിർമിച്ച കിടിലൻ വീട്.!! Beautiful traditional home tour..

സ്വന്തമായി ഒരു വീട് പണിയുക എന്നത് ഓരോരുത്തരുടെയും സ്വപ്നമാണ്. അത് മനോഹരമായിരിക്കാനും വിശാലമായതായിരിക്കുവാനും ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ഇന്ന് ഞങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ വിശാലമായി വെറൈറ്റിയായി പ്രകൃതിയോടിണങ്ങിയ മനോഹരമായ വീടാണ്.
1642 സ്ക്വയർ ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. മറ്റുവീടുകളെ വെച്ച് നോക്കുമ്പോ ഈ വീട്

മണ്ണുകൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിരിക്കുന്നത് .മരംകൊണ്ടാണ് വീടിൻ്റെ എക്സ്റ്റീരിയർ ചെയ്തിട്ടുള്ളത്. കാർ പോർച്ചിൻറെ തൂണുകൾ ശീമ കൊന്നയുടെ തടിവെച്ചാണ് നിർമ്മിച്ചിട്ടുള്ളത്. വളരെ വിശാലമായ ഒരു ഓപ്പൺ സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. സിറ്റൗട്ടിന്റെ ഫ്ലോറിങ് ചെയ്തിരിക്കുന്നത് യെൽലോ ഓക്സിഡ് വെച്ചിട്ടാണ്. സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് വീടിന്റെ ലിവിങ് ഏരിയയിലേക്കാണ്.

t

വീടിൻ്റെ ഉൾവശത്തു നമുക്കു നിറയെ തൂണുകളും നടുമുറ്റവും ഒരു കുളവും കാണാവുന്നതാണ്. അതു കൊണ്ടുതന്നെ വീടിൻ്റെ ഉൾവശത്തു നമുക്കു ചൂട് അനുഭവിക്കില്ല. തണുപ് ആവും… ഒരു സന്തുലിത കാലാവസ്ഥാ അനുഭവിക്കാവുന്നതാണ്. പരിമിതമായ സ്പേസിൽ ഒട്ടും സ്ഥലം പാഴാക്കാതെ വളരെ മനോഹരമായിയാണ് ലിവിങ് സ്പേസ് സെറ്റ് ചെയ്തിരിക്കുന്നത്.ലിവിങ് ഏരിയയുടെ എതിർവശത്തായി ചെറിയൊരു ലൈബ്രറിയും സ്റ്റഡി ഏരിയയും അതിന്റെ സമീപത്തായി സെറ്റ് ചെയ്തിട്ടുണ്ട്.

3 ബെഡ്‌റൂം ആണ് വീട്ടിൽ ഉള്ളത്.. ബെഡ്‌റൂം എല്ലാം വളരെ വ്യത്യസ്തതയോടെ ആണ് നിർമിച്ചിരിക്കുന്നത്. കിച്ചണിന്റെ കാര്യമെടുത്താൽ, ഒരു ഓപ്പൺ കിച്ചണും ഒരു നോർമൽ കിച്ചണും ഈ വീട്ടിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഈ വീടിന്റെ മറ്റു പ്രത്യാകത എന്താണെന്നാൽ സ്വിച്ച്‌ബോർഡ് മരംകൊണ്ടാണ് നിർമിച്ചിരിക്കുന്നത് വിത്ത് പ്ലാസ്റ്റിക് കോട്ടിങ്. ഈ വീടിന്റെ ഇന്റീരിയർ ഡിസൈനുകൾ ഉൾപ്പെടെയുള്ള ആകെ നിർമാണച്ചെലവ് 50 ലക്ഷം രൂപയാണ്. Video Credit :come on everybody

Comments are closed.