ടോട്ടൽ എസ്റ്റിമേറ്റ് 63 ലക്ഷം.!! അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി മൂന്നര സെന്റ് സ്ഥലത്ത് 1800 സ്ക്വയർ ഫീറ്റിൽ മനോഹരമായൊരു വീട്.!! Beautiful Home Tour Malayalam 

ദിനംപ്രതി വളരുന്ന സാങ്കേതികവിദ്യകൾ കൊണ്ട് എത്ര ചെറിയ സ്ഥലത്ത് വേണമെങ്കിലും അതിമനോഹരമായ ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നമുക്ക് സാധിക്കും. വീട് വയ്ക്കാൻ സ്ഥലമില്ല എന്ന് പറയുന്ന വാദങ്ങളെ പൊളിച്ചെഴുതുകയാണ് ചില വസതികൾ .വളരെ ചുരുങ്ങിയ ബജറ്റിൽ വളരെ കുറഞ്ഞ സ്ഥലത്ത് മനോഹരമായി ഏതൊരാൾക്കും വീട് നിർമിക്കാം. മൂന്നര സെന്റ് സ്ഥലത്ത് മൂന്ന് ബി എച്ച് കെ പ്ലാനിൽ ഒരു വീട് ആണ് ഇത്.

1800 സ്ക്വയർ ഫീറ്റ് ആണ് ഈ പ്ലാൻ ഉള്ളത്. ഇന്റീരിയറും മറ്റ് എല്ലാ വർക്കുകളും ചേർത്ത് 63 ലക്ഷത്തിന് അടുത്താണ് ടോട്ടൽ എസ്റ്റിമേറ്റ് വരുന്നത്. വീടിന് മുന്നിൽ വിശാലമായൊരു കാർപോർച്ച് ഉണ്ട്. അകത്തേക്ക് കയറുമ്പോൾ ഒരു ഹാളും കിച്ചണും ബെഡ്റൂമും ആണ് ഉള്ളത്. വീടിനെ കൂടുതൽ മനോഹരമാക്കാൻ ഇന്റീരിയർ സഹായിക്കുന്നു. ഓരോ സ്ഥലവും വളരെ ഉപയോഗപ്രദമായി തന്നെ സെറ്റ് ചെയ്തിരിക്കുന്നു എന്നതാണ് മറ്റൊരു ആകർഷണം.

വീടിനെ കൂടുതൽ സുന്ദരമാക്കുന്ന തരത്തിലുള്ളതാണ് ലൈറ്റ് അറേഞ്ച് മെന്റ്.കിച്ചണും ഹാളും തമ്മിലുള്ള സെപ്പറേഷനും മറ്റും മരം കൊണ്ടാണ് ചെയ്തിരിക്കുന്നത്. ഉള്ള സ്ഥലം പരമാവധി ഉപയോഗിച്ചുകൊണ്ടാണ് അടുക്കള ഉണ്ടാക്കിയിരിക്കുന്നത്. നിറയെ സെറ്റ് ചെയ്തിട്ടുള്ള ഷെൽഫുകൾ പരമാവധി സ്ഥലം മനോഹരമായി ഉപയോഗപ്പെടുത്തുന്നു.

ബാത്ത്റൂമുകൾ വളരെ വിശാലമായ അതും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയതും ആണ്. വീടിനുള്ളിൽ നിന്നും തന്നെയാണ് മുകളിലേക്കുള്ള സ്റ്റെയർ ചെയ്തിരിക്കുന്നത്.മുകളിലെ ബെഡ്റൂം അറ്റാച്ച്ഡ് ബാത്ത് റൂം ആണ് കൂടാതെ പുറത്തേക്ക് ഒരു ബാൽക്കണിയും ഓപ്പൺ ടെറസും ഉണ്ട്.. വളരെ ചെറിയ സ്ഥലത്ത് മനോഹരമായ പ്ലാനാണിത്.

Comments are closed.