കിടിലൻ നടുമുറ്റത്തോട് കൂടിയ ഒറ്റനില വീട്.!! | Beautiful Eye Catching Traditional Nallukettu Home Tour

വീട് എന്ന സ്വപ്നം ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് വളരെ മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്ത ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ഒരു വീടിന്റെ കാഴ്ചകളാണ്.

പഴയ കാലത്തിന്റെ ആഢ്യത്വം വിളിച്ചോതുന്നവയായിരുന്നു പണ്ടത്തെ നാലുകെട്ട് വീടുകൾ എല്ലാം തന്നെ. പഴയ കാലത്തെ ഒട്ടുമിക്ക തറവാട് വീടുകളും നാലുകെട്ട് മോഡലിൽ ഉള്ളവയായിരുന്നു. പിന്നീട് അവ നാമാവശേഷമായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ ഒട്ടുമിക്ക ആളുകൾക്കും പ്രിയം നാലുകെട്ട് മോഡലിലുള്ള വീടുകൾ പണിയുവാനാണ്. കേരളീയർക്ക് ഏറെ പ്രിയമേറിയതാണ് നാലുകെട്ട് വീടുകൾ.

ഈ വീടിന്റെ പ്രധാന ഘടകം എന്ന് പറയുന്നത് നടുമുറ്റം തന്നെയാണ്. നാലുകെട്ടിന്റെ പ്രത്യേകത നടുമുറ്റം ആണല്ലോ. ചിലവ് കുറഞ്ഞ രീതിയിൽ ആ ഒരു ഭാഗവും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. വീടിനുള്ളിൽ നല്ല ഒരു അന്തരീക്ഷം നിലനിർത്താൻ ഇത് സഹായിക്കുന്നു.വെള്ളം സംഭരിക്കുന്നതിനും പുറത്തേക്ക് ഒഴുകി പോകുന്നതിനും ഉള്ള സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ബെഡ്‌റൂമുകളാണ് ഈ വീടിനുള്ളത്. മൂന്ന് ബെഡ്‌റൂമുകളിലും അറ്റാച്ചഡ് ബാത്രൂം

സൗകര്യം ഉൾപ്പെടുത്തിയിട്ടുള്ളത്. ഒറ്റനിലയിൽ നിർമിച്ചിരിക്കുന്ന ഈ ഭവനത്തിന് ഓപ്പൺ കിച്ചൻ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി shanzas world എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.