46 ലക്ഷം രൂപയുടെ 1845 ചതുരശ്ര അടി വിസ്തീരണമുള്ള വീട് പരിചയപ്പെടാം.!! Beautiful Eye Catching Home Tour

തൃശൂർ മാലയിൽ ശ്രീജിത്ത്‌ എന്ന വ്യക്തിയുടെ 1845 ചതുരശ്ര അടിയുള്ള വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഏകദേശം 38 ലക്ഷം രൂപയോളമാണ് ഈ വീടിനു ചിലവായി ആകെ വന്നത്. ഫർണിച്ചർ മറ്റ് ഇന്റീരിയർ വർക്കുകൾ കൂടി മുഴുവൻ ചിലവ് 46 ലക്ഷം രൂപയാണ് വന്നത്. സിറ്റ് ഔട്ട്‌, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, മൂന്ന് കിടപ്പ് മുറി അതിനോടപ്പം അറ്റാച്ഡ് ബാത്രൂം, അടുക്കള, സ്റ്റോർ റൂം, വർക്ക് ഏരിയ തുടങ്ങിയവ അടങ്ങിയ വീടാണ് നമ്മൾ അടുത്തറിയാൻ പോകുന്നത്.

പരന്ന മേൽക്കുരയാണ് നമ്മൾക്ക് കാണാൻ കഴിയുന്നത്. നിറങ്ങളുടെ സംയോജനം വീടിനെ ഏറെ ആകർഷിതമാക്കുന്നു. ചുമരുകൾ പ്ലേയൻ ആണെങ്കിലും ചില സ്ഥലങ്ങളിൽ ടൈൽസുകൾ കാണാം. നീളത്തിലുള്ള ഗ്ലാസ്സ് ജനാലുകൾ വീടിന്റെ മനോഹരിതയെ വർധിപ്പിക്കുന്നു. വീടിന്റെ താഴത്തെ നിലയിൽ സാധാരണ രീതിയിലാണ് ഒരുക്കിരിക്കുന്നത്. അധിക ആഡംബരമാക്കാൻ ശ്രെമിച്ചിട്ടില്ല. ഒരു കാറിനു പാർക്ക് ചെയ്യാൻ കഴിയുന്ന കാർ പോർച്ച് ഏറെ മനോഹാരിതമാക്കുന്നു.

അനവധി ആളുകൾക്ക് ഇരിക്കാനും നിൽക്കാനും കഴിയുന്ന ലിവിങ്‌ ഹാളിലേക്ക് നിങ്ങളെ പ്രധാന വാതിലിൽ നിന്നും നയിക്കുന്നു. അതിമനോഹരമായ ഡിസൈൻ ഏരിയ, മോdഡുലാർ അടുക്കള, സ്റ്റോർ റൂം, വർക്ക് ഏരിയ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് ഈ വീട്ടിൽ അടങ്ങിട്ടുള്ളത്. അടുക്കളയിൽ ആകർഷകരമായ നിറങ്ങൾ കൊണ്ട് മനോഹരമാക്കിട്ടുണ്ട്.

അതുമാത്രമല്ല വലുതും ചെറുതുമായ സ്റ്റോറേജ് യൂണിറ്റുകൾ അടുക്കളയിൽ ക്രെമികരിച്ചിട്ടുണ്ട്. ഏത് വീട്ടുടമസ്ഥനെയും ആകർഷിക്കുന്ന തരത്തിലുള്ള ഇന്റീരിയർ വർക്കുകളാണ് വീടുകളിൽ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ വീടിന്റെ ഉള്ളിൽ കൂടുതൽ മനോഹാരിതമാക്കിട്ടുണ്ട്. തൃശൂർ കൊടുങ്ങലൂറിലെ ഹെൻസ് ബിൽഡർസിലെ സന്ദീപാണ് ആകർഷകരമായ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.

Comments are closed.