അതിമനോഹരമായ ബോക്സി ടൈപ്പ് ഹോം ടൂർ.!! Beautiful Eye Catching Boxy Type Home Tour

വീട് എന്ന സ്വപ്നം ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് വളരെ മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്ത ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ഒരു വീടിന്റെ കാഴ്ചകളാണ്.

ആകർഷകമായ ഒരു ബോക്സ് ടൈപ്പ് എലിവേഷനാണ് വീടിന്റെ എക്സ്റ്റീരിയറിൽ കൊടുത്തിരിക്കുന്നത്. വൈറ്റ് & ടീ തീമിലാണ് വീടിന്റെ എക്സ്റ്റീരിയർ കാഴ്ച്ചകൾ മനോഹരമാക്കിയിരിക്കുന്നത്. വളരെ വിശാലമായ ഒരു ഓപ്പൺ സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. ലപ്പോത്ര ഗ്രാനൈറ്റിൽ ആണ് സിറ്റൗട്ടിന്റെ ഫ്ലോറിങ് ചെയ്തിരിക്കുന്നത്.

സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് വീടിന്റെ ലിവിങ് ഏരിയയിലേക്കാണ്. പരിമിതമായ സ്പേസിൽ ഒട്ടും സ്ഥലം പാഴാക്കാതെ വളരെ മനോഹരമായിയാണ് ലിവിങ് സ്പേസ് സെറ്റ് ചെയ്തിരിക്കുന്നത്. ലിവിങ് ഏരിയയുടെ എതിർവശത്തായി ചെറിയൊരു പ്രയർ സ്പേസും സ്റ്റഡി ഏരിയയും അതിന്റെ സമീപത്തായി ഒരു കോർട്ട്യാർഡും സെറ്റ് ചെയ്തിരിക്കുന്നു. ലിവിംഗ് ഏരിയയിൽ നിന്ന് ഒരു പാർട്ടീഷൻ വർക്ക് നൽകിക്കൊണ്ട് ഫാമിലി ലിവിങ് സ്പേസ് സെറ്റ് ചെയ്തിട്ടുണ്ട്. ഫാമിലി ലിവിങ് സ്പേസിൽ ആണ് ടിവി യൂണിറ്റ് നൽകിയിരിക്കുന്നത്.

ഫാമിലി ലിവിങ് സ്പേസിന്റെ എതിർ വശത്തായി ഡയ്നിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ഗ്രൗണ്ട് ഫ്ലോറിൽ രണ്ടും ഫസ്റ്റ് ഫ്ലോറിൽ നാലും ബെഡ്‌റൂമുകൾ ഉൾപ്പടെ, ആറ് ബെഡ്‌റൂമുകൾ ആണ് ഈ വീട്ടിൽ ഉൾപ്പെടുന്നത്. കിച്ചണിന്റെ കാര്യമെടുത്താൽ, ഒരു ഓപ്പൺ കിച്ചണും ഒരു നോർമൽ കിച്ചണും ഈ വീട്ടിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഡി-ലൈഫ് ആണ് വീടിന്റെ ഇന്റീരിയർ വർക്കുകൾ ചെയ്തിരിക്കുന്നത്.

Rate this post

Comments are closed.