പ്ലാവും, ചക്കയുണ്ട്, വേഴാമ്പൽ തുടങ്ങിയവ ഒറിജിനലിനെ വെല്ലുന്ന നിർമ്മാണം കണ്ടു നോക്കാം.!! Beautiful Artwork Home Tour

സിമെന്റിൽ ഒരുക്കിയ അതിമനോഹരമായ പടിപ്പുരയാണ് നമ്മൾ ഇന്ന് അടുത്തറിയാൻ പോകുന്നത്. പ്രകൃതിയോട് ഇണങ്ങി തന്നെ എന്നാൽ കലകൾ മുഴുവൻ ചെയ്തു വെച്ചിരിക്കുന്നത് സിമെന്റിൽ ആണെന്ന് മാത്രം. മറ്റുള്ള വീടുകളിൽ നിന്നും ഏറെ മാറ്റി നിർത്താൻകഴിയുന്ന ഒരു വീട് തന്നെയാണ്. വീട് നോക്കുകയാണെങ്കിൽ സിറ്റ്ഔട്ടിൽ തന്നെ ചാരുപ്പടി കാണാൻ സാധിക്കും. എന്നാൽ നിർമ്മിച്ചിരിക്കുന്നത് സിമെന്റിൽ ആണെന്ന് മാത്രം.

വീടിന്റ മുറ്റത്ത് ഒരു വശത്ത് ഒരു വെറൈറ്റി മോഡലിൽ ചെയ്തു വെച്ചിരിക്കുന്ന വർക്കാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. സിമെന്റ് കൊണ്ട് ഉണ്ടാക്കിയ ചെറിയ പ്ലാവാണ് ഇവിടെ കാണാൻ കഴിയുന്നത്. അതിൽ ഊഞ്ഞാലും കെട്ടിട്ടുണ്ട്. ഈ പ്ലാവിൽ ഉപയോഗിച്ചിരിക്കുന്ന പെയിന്റ് വളരെ ഗുണനിലവാരമുള്ളതാണ്. മഴയും, വെയിലും തുടങ്ങിയ ഏത് കാലാവസ്ഥയിലും അതിമനോഹരമായി നിലനിൽക്കുന്നത് കാണാം.

മതിലിന്റെ വശത്ത് തന്നെ തടി രൂപത്തിൽ ഒരു തിട്ട പോലെ നിർമ്മിച്ചിരിക്കുന്നത് കാണാം. ഒരു പരിപാടി എന്തെങ്കിലും വെച്ചാൽ ഒരുപാട് പേർക്ക് ഇവിടെയിരിക്കാൻ കഴിയും. കിണറാണ് മറ്റൊരു മനോഹരം. നമ്മളുടെ പൂർവികൾ ഉണ്ടാക്കിയ കിണർ പുതിയ വീട് വെക്കുമ്പോൾ പലർക്കും പൊളിക്കാൻ ചെറിയ ഒരു വിഷമം ഉണ്ടാവും. എന്നാൽ അങ്ങനെ പൊളിക്കാതെ തന്നെ ഈയൊരു ഡിസൈനിൽ ചെയ്യാൻ സാധിക്കും. ഇവിടെ സിമെന്റ് ഉപയോഗിച്ച് മനോഹരമായ

ഡിസൈനിൽ നിർമ്മിച്ച കിണറാണ് നമ്മൾക്ക് കാണാൻ സാധിക്കുന്നത്. കാഴ്ച്ചയിൽ വളരെയധികം ഭംഗി തോന്നിപ്പിക്കുന്ന രീതിയിലാണ് കിണർ ഡിസൈൻ ചെയ്തിരിക്കുന്നത്. വളരെ കുറച്ച് കമ്പികൾ ഉപയോഗിച്ച് ഏറ്റവും നല്ല ക്വാളിറ്റിയുള്ള പെയിന്റിംഗസാണ് ഇവിടെ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ കാലങ്ങളോളം നിലനിൽക്കും. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഡിസൈനാണ് ഇവിടെ കാണാൻ കഴിയുന്നത്.video credit: village vartha

Comments are closed.