മുത്തശ്ശിമാരുടെ രഹസ്യം ഒരു പിടി അരി മതി, ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ, ഇഷ്ടം തോന്നി പോകും👌🏻😋😋 Beans Curry Recipe Malayalam

Beans curry recipe malayalam.!!! രുചികരമായ ഹെൽത്തി ആയ തയ്യാറാക്കാൻ എളുപ്പമുള്ള പഴയ കാലത്തെ ഒരു വിഭവം ആണ്‌ ഇത്എ, എങ്ങനെയാണ് അരി കൂടെ ഇതിന്റെ കൂടെ ചേരുന്നത് എന്ന് നിങ്ങൾക്ക് അത്ഭുതം തോന്നിയേക്കാം, അരി ചേർക്കുമ്പോൾ ഒരു കറി എങ്ങനെ സ്വാദോടുകൂടി മാറും. അങ്ങനെ പലതരം സംശയങ്ങൾ തോന്നി പോകും ഒരിക്കലും പേടിക്കേണ്ട ആവശ്യമില്ല, ഈ ഒരു കറി ഒരു തവണ കഴിച്ചു കഴിഞ്ഞാൽ പഴമക്കാരുടെ സ്വാദ് ഒരിക്കലും വെറുതെ ആവില്ല എന്ന് പറയുന്നത് അർത്ഥവത്താകുന്ന പോലെ വളരെ നല്ല രുചികരമായ ഒരു കറിയാണ്.

ഈ കറി തയ്യാറാക്കാനായിട്ട് വേണ്ടത് പരന്നിട്ടുള്ള ബീൻസ് ആണ്, എല്ലാവർക്കും അറിയാം ഇതൊരു നാടൻ ബീൻസ് ആണ്. ഈ ബീൻസ് വെച്ചിട്ടാണ് തയ്യാറാക്കുന്നത് ചെറിയ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക, അതിനുശേഷം കുക്കറിലേക്ക് കുറച്ച് പരിപ്പും ഈ ബീൻസും ഉപ്പും കൂടി ചേർത്ത് നന്നായിട്ട് ഒന്ന് വേവിച്ചെടുക്കുക. വേകിച്ചതിനു ശേഷം അതിലേക്ക് ഇനി ചേർക്കേണ്ടത് അരപ്പാണ്, അത് അരയ്ക്കുന്നതിനായിട്ട് തേങ്ങ, ചുവന്ന മുളക്, ഒരുപിടി കുതിർത്തെടുത്തിട്ടുള്ള ഉണക്കലരി കൂടെ ചേർത്തു കൊടുത്ത് അതിന്റെ ഒപ്പം

തന്നെ ഒരു സ്പൂൺ ജീരകം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. പരിപ്പും ബീൻസ്കൂട്ടിലേക്ക് ചേർത്തു കൊടുക്കാം.ഇത് നന്നായി തിളപ്പിച്ചതിനുശേഷം ഇതിലേക്ക് ഒരു പാൻ വച്ച് അതിലേക്ക് കടുകും, ചുവന്ന മുളകും, കറിവേപ്പിലയും വറുത്ത് ചേർക്കാവുന്നതാണ്. വളരെ രുചികരമായി അരി ചേർക്കുന്നത് കൊണ്ട് തന്നെ ഇരട്ടി സ്വാദ്മാറുകയാണ്, ഇത് നിങ്ങൾ കഴിച്ചു നോക്കിയാൽ മാത്രമേ മനസ്സിലാവുള്ളൂ, ഒരു തവണ കഴിച്ചു കഴിഞ്ഞാൽ അതിനോട് ആർക്കും ഒരു ഇഷ്ടം തോന്നിപ്പോകുന്ന തരത്തിലുള്ള ഒരു കറിയാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്യും ഈ ഒരു കറി.പണ്ടത്തെ ആളുകൾ എന്തുകൊണ്ടായിരിക്കും കറിയുടെ ഒപ്പം അരി ചേർത്തത് എന്നുള്ള സംശയം ഇപ്പോൾ നിങ്ങൾക്ക് മാറിക്കിട്ടും പഴയ വിഭവങ്ങൾ എപ്പോഴും പിന്തുടരുന്നത് വളരെ

നല്ലതാണ് കാരണം പുതിയ വിഭവങ്ങൾ ഹെൽത്തിയും അതിൽ എന്തെങ്കിലും ഒക്കെ കാരണമുണ്ടായിട്ടുണ്ടാവും മുത്തശ്ശിമാരുടെ രുചിക്കൂട്ടുകൾ എപ്പോഴും മരുന്നു പോലെ കഴിക്കാൻ പറ്റുന്നവയാണ്.ഇത്രയും കറി തയ്യാറാക്കാൻ ആകെ എടുക്കുന്നത് 10 മിനിറ്റ് ആണ്, 10 മിനിറ്റ് കൊണ്ട് വളരെ രുചികരമായ ഒരു കറി ഇത്രയും സോദോടെ കൂടി കഴിക്കുന്നതും അതുപോലെതന്നെ ഇത്രയും സോദോടു കൂടി തയ്യാറാക്കുന്നതും എങ്ങനെയാണ് എന്ന് കാണുന്നതിനായിട്ടുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്.ഒരു നാടൻ കറിയായ ഈ വിഭവം. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits Sree’s Veg Menu

Comments are closed.