കൂട്ടുകാരികൾക്കൊപ്പം കിടിലൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം ഭാവന.. [വീഡിയോ]

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഭാവന. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിമാരിൽ ഒരാൾ. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവന സിനിമാരംഗത്തേക്കെത്തിയത്. ഈ ഒരു സിനിമയിലെ അഭിനയത്തിലൂടെ തന്നെ ഭാവനയെ ആരാധകർ ഹൃദയത്തിലേറ്റി. പിന്നീട് തമിഴിലും മലയാളത്തിലും കണ്ണടയിലുമെല്ലാമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

ഇപ്പോൾ കുറച്ചു കാലമായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് എന്നിരുന്നാൽ പോലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങളെല്ലാം തന്നെ സമൂഹ മാധ്യമ ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. അതുപോലെ ഫോട്ടോഷൂട്ടുകള്മായി മോഡലിംഗ് രംഗത്തും ഇപ്പോൾ താരം വളരെയധികം സജീവമാണ്.


ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് താരത്തിന്റെ ഒരു പുതിയ വീഡിയോ ആണ്. കൂട്ടുകാർക്കൊപ്പം നൃത്തച്ചുവടുകളുമായി എത്തുന്ന ഭാവനയുടെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശില്പ ബാലയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇതിനുപിന്നാലെ ഭാവനയും ഈ വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തിട്ടുണ്ട്.

വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഈ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. ഭാവനയ്ക്കും ശില്പയ്ക്കും ഒപ്പം നടിമാരായ മൃദുല വാര്യരും രമ്യ നമ്പീശനും ഗായിക സയനോര ഫിലിപ്പുമാണ് വീഡിയോയിൽ ഉള്ള മറ്റു താരങ്ങൾ.

Comments are closed.