ബേസിലിന്റെ യാത്ര ഇനി മിന്നൽ വേഗത്തിൽ; താരത്തിന് ഇത് സൗഭാഗ്യങ്ങളുടെ കാലം.! 97 ലക്ഷം വിലമതിക്കുന്ന വോൾവോ എക്‌സ് സി 90 സ്വന്തമാക്കി ബേസിൽ ജോസഫ്…| Basil Joseph Bought New Volvo XC90 Suv Car Malayalam

Basil Joseph Bought New Volvo XC90 Suv Car Malayalam: മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനും നടനുമാണ് ബേസിൽ ജോസഫ്. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡ് ബേസിൽ ജോസഫ് സ്വന്തമാക്കിയിരുന്നു. ഇപ്പോൾ താരത്തിന്റെ ജീവിതത്തിലേക്ക് പുതിയ സന്തോഷം കാറിന്റെ രൂപത്തിൽ എത്തിയിരിക്കുകയാണ്. ബേസിൽ സ്വന്തമാക്കിയിരിക്കുന്നത് ഏകദേശം 97 ലക്ഷം വിലമതിക്കുന്ന വോൾവോ എക്‌സ് സി 90 ആണ്. തന്റെ ഭാര്യ എലിസബത്തിനോടൊപ്പം ഷോറൂമിൽ എത്തിയാണ്

താരം കാർ സ്വീകരിച്ചത്. പ്രമുഖ മാധ്യമ പ്രവർത്തകനായ ബൈജു എൻ നായരാണ് ഈ ചിത്രങ്ങൾ പങ്കുവച്ചത്. “പ്രിയപ്പെട്ട മിന്നൽ ബേസിലിനും എലിസബത്തിനും വോൾവോ എക്‌സ് സി 90 യുടെ സുരക്ഷയിൽ സുരഭില, മംഗള യാത്ര നേരുന്നു” എന്ന് ബൈജു എൻ നായർ കുറിച്ചു. അതോടൊപ്പം അനവധി ആരാധകരും ഈ ചിത്രത്തിനു താഴെ ആശംസകൾ അറിയിച്ചിട്ടുണ്ട്. ബേസിലിന്റെ സംവിധാനത്തിൽ ടോവിനോ തോമസിനെ നായകനാക്കി തീയറ്ററിൽ എത്തിയ ‘മിന്നൽ മുരളി’ പുറത്തിറങ്ങിയിട്ട് ഡിസംബർ 24 ന് ഒരു വർഷമായി.

ഇപ്പോൾ സംവിധാനത്തിൽ നിന്നും ഇടവേള എടുത്ത് അഭിനയത്തിലാണ് താരം ശ്രദ്ധ കൂടുതൽ കേന്ദ്രീകരിച്ചിരിക്കുന്നത് . ‘കഠിന കഠോരമീ അണ്ഡകടാഹം’, ‘എങ്കിലും ചന്ദ്രികേ’ എന്നിവയാണ് ബേസിലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ. ബേസിൽ നായകനായി എത്തിയ ജാൻ എ മൻ, പാൽതു ജാൻവർ, ജയ ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളും തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടിയത്.
സമൂഹ മാധ്യമങ്ങളിൽ ആക്റ്റീവ് ആയ താരം തന്റെ വിശേഷങ്ങളും

ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ക്രിസ്‌മസ് ദിനത്തിൽ തന്റെ കുടുംബത്തോടൊപ്പം നടത്തിയ ബോട്ട്‌ യാത്രയുടെ ചിത്രങ്ങൾ ബേസിൽ തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രത്തിന് താഴെ വന്ന കമന്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു 3000 രൂപ തരാം ഈ അക്കൗണ്ട് വിൽക്കുന്നുണ്ടോ” എന്നായിരുന്നു കമന്റ്. നിങ്ങളുടെ ആ ഓഫറിനു നന്ദി പക്ഷെ ഞാൻ ഇതു വിൽക്കുന്നില്ല” എന്ന് ബേസിൽ ആ കമ്ന്റിന് റിപ്ലൈ നൽകി.

Rate this post

Comments are closed.