തന്റെ ഇളയമകൻ ശസ്ത്രക്രിയക്ക് വിധേയനാകുന്നു.. മകന്റെ വിഷമാവസ്ഥയിൽ കണ്ണുനിറഞ്ഞ് ബഷീർ ബഷി.!! Basheer Bashi talks about his son

ഒരു അഭിനേതാവ് എന്ന രീതിയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന രീതിയിലും സമൂഹ മാധ്യമങ്ങൾ വഴി നിരവധി ആരാധകരെ നേടിയെടുത്ത താരമാണല്ലോ ബഷീർ ബഷി. നിരവധി ഷോർട്ട് ഫിലിമുകളിലും ടിക്ടോക്ക്, ഇൻസ്റ്റഗ്രാം റീൽസ് വീഡിയോകളിലൂടെയും താരത്തെയും താരത്തിന്റെ കുടുംബത്തെയും അറിയാത്തവർ ഒരുപക്ഷേ വിരളമായിരിക്കും. മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ഒന്നിൽ

മത്സരാർത്ഥിയായി എത്തിയതോടെയാണ് ബഷീർ ബഷി കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്.മാത്രമല്ല സുഹാന ബഷീർ, മഷൂറ ബഷീർ എന്നീ രണ്ടു സഹധർമ്മിണികൾക്കൊപ്പവും കുട്ടികൾക്കൊപ്പവും സന്തോഷത്തോടെ ഒരു വീട്ടിൽ ജീവിക്കുന്ന ബഷീർ ബഷി തന്റെ വീട്ടു വിശേഷങ്ങളും മറ്റും ആരാധകരുമായും പ്രേക്ഷകരുമായും പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. തന്റെ മകനായ മുഹമ്മദ്‌ സൈഗത്തിന്റെ വിഷമാവസ്ഥയെ പറ്റി

പ്രേക്ഷകരോട് തുറന്നു പറഞ്ഞിരിക്കുകയാണ് ബഷീർ ബഷി ഇപ്പോൾ. മൂക്കിൽ വളർന്ന ദശ കാരണം പലപ്പോഴും ശ്വാസമെടുക്കാൻ പോലും അവൻ ബുദ്ധിമുട്ടുകയാണ് എന്നും അതിനാൽ തന്നെ മകന്റെ ശസ്ത്രക്രിയക്കായി ഒരുങ്ങുകയാണ് തങ്ങളെന്നും ഭാര്യ മഷൂറയുടെ യൂട്യൂബ് ചാനലിലൂടെ താരം പറയുന്നുണ്ട്. മാത്രമല്ല മകന്റെ മൂന്നാം വയസ്സിൽ തന്നെ മൂക്കിൽ ദശ കണ്ടെത്തിയിരുന്നെങ്കിലും ഡോക്ടർ നിർദേശിച്ചത് പ്രകാരം മരുന്നും ഉപയോഗിച്ചിരുന്നു.

എന്നാൽ മരുന്ന് ഫലം കാണാതെ വന്നപ്പോഴാണ് ഡോക്ടർ ശസ്ത്രക്രിയ നിർദേശിച്ചതെന്നും ബഷീർ ബഷി പറയുന്നുണ്ട്. മാത്രമല്ല മൂക്കിലൂടെ ശ്വാസം എടുക്കാൻ സാധിക്കാത്തതിനാൽ വായിലൂടെയാണ് അവൻ ശ്വസിക്കുന്നതെന്നും ഇത് കാണുമ്പോൾ ഭയം തോന്നുന്നുണ്ടെന്നും താരം പറയുന്നുണ്ട്. തങ്ങളുടെ പ്രിയ താരത്തിന്റെ മകന്റെ ഈയൊരു വിഷമാവസ്ഥയറിഞ്ഞു നിരവധി പേരാണ് പ്രാർത്ഥനകളുമായും പിന്തുണകളുമായും എത്തുന്നത്.

Comments are closed.