‘ഹൃദയത്തിന്റെ ഒരോ മിടിപ്പിലും നീയാണ്’; സുഹാനയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ബഷീർ ബഷി.!! Basheer Bashi Shared Photo With Suhana Malayalam

Basheer Bashi Shared Photo With Suhana Malayalam: ‘ഹൃദയത്തിന്റെ ഒരോ മിടിപ്പിലും നീയാണ്’ കുടുംബ ചിത്രം പങ്കു വെച്ച് ബഷീർ ബഷി ‘ഹൃദയത്തിന്റെ ഒരോ മിടിപ്പിലും നീയാണ്’ എന്നുള്ള അടിക്കുറിപ്പോടെ സോഷ്യൽ മീഡിയ ഇൻഫ്ലുൻസറായ ബഷീർ ബഷി പങ്കു വെച്ച ചിത്രം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. യൂട്യൂബുറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ ഭാര്യ സുഹാന ബഷീറിനൊപ്പമുള്ള ചിത്രമാണ് ബഷീർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

ചിത്രത്തിനു താഴെ ക്യൂട്ട് ഫാമിലി, മാഷാ അള്ളാ തുടങ്ങിയ കമന്റുകൾ കൂടാതെ സന്തോഷവും സ്നേഹവുമറിയിക്കുന്ന ഇമോജികളും കാണാം. ഭംഗിയുള്ള ചിരിയിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട ദമ്പതിമാരാണ് ബഷീറും സുഹാനയും. യൂട്യൂബിൽ മാത്രം ഒന്നര ലക്ഷത്തിലധികം ആളുകൾ ബഷീറിനെ പിൻതുടരുന്നു. ഭാര്യയായ സുഹാനയ്ക്കു മുണ്ട് യൂട്യൂബ് ചാനൽ. 2019 പകുതിയോടെയാണവർ സുഹാന എന്ന് പേരിട്ട ചനൽ വീഡിയോകൾ പോസ്റ്റ് ചെയ്ത് തുടങ്ങുന്നത്.

പാചകം, യാത്ര, ഷോപ്പിംങ്, നിത്യ ജീവിതത്തിലെ പ്രിയപ്പെട്ട ദിവസങ്ങൾ, മക്കളായ സുനൈന ബഷീറിനും മുഹമ്മദ് സൈഗത്തിനുമൊപ്പമുള്ള രസകരമായ വീഡിയോകൾ എന്നിവയാണ് ചാനലിന്റെ കണ്ടന്റ്. സുഹാന മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ്. യൂട്യൂബിൽ അര ലക്ഷത്തോളം ആളുകൾ അവരെ പിൻതുടരുന്നു. 2009 ഡിസംബർ ഇരുപത്തൊന്നിനായിരുന്നു ഇരുവരുടേയും വിവാഹം.

ഭാര്യയും ഭർത്താവുമൊനിച്ചുള്ള ചിത്രം ആരാധകർക്കെന്നും പ്രിയപ്പെട്ടതാണ്. 2019 ൽ പത്താം വിവാഹ വാർഷികമാഘോഷിക്കുന്ന വേളയിൽ സുഹാന പങ്കു വെച്ച ചിത്രത്തോടൊപ്പമുള്ള അടിക്കുറിപ്പിൽ തങ്ങൾ സ്ന്തുഷ്ടരാണെന്നും ഇനിയുമേറെ ദൂരം ഒന്നിച്ചു നടക്കാൻ ആഗ്രഹിക്കുന്നു എന്നു പറയുന്നുണ്ട് സുഹാന ബഷീർ എന്ന ബഷീർ ബഷിയുടെ പ്രിയ പത്നി.

Comments are closed.