
പുത്തൻ ലുക്കിൽ വമ്പൻ ഗെറ്റപ്പിൽ ജനപ്രിയ നായകൻ ബന്ദ്രയുടെ ഫസ്റ്റ് പോസ്റ്റർ ലുക്ക് പുറത്തിറങ്ങി.!! Bandra’s First Look Out Poster Out Now Malayalam
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദിലീപ്. ജനപ്രിയ നായകൻ എന്നാണ് അറിയപ്പെടുന്നത്. ദിലീപിന്റെ ഓരോ ചിത്രങ്ങൾക്കായും പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഏറ്റവും ഒടുവിൽ ആയ ദിലീപിന്റേതായി ഇറങ്ങിയ ചിത്രമായിരുന്നു കേശു ഈ വീടിന്റെ നാഥൻ . ഈ ചിത്രം വളരെയധികം ജനപ്രീതി നേടിയിരുന്നു.ഒരു കോമഡി കഥാപാത്രമായാണ് ദിലീപ് പ്രേക്ഷകർക്ക് മുൻപിൽ ഈ ചിത്രത്തിൽ നിറഞ്ഞുനിന്നത്.
ഏതു വേഷവും വളരെ കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു അതുല്യപ്രതിഭയാണ് ദിലീപ്. രാമലീലക്കുശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ബന്ദ്ര.ഇതൊരു ബിഗ് ബജറ്റ് ചിത്രമാണ്. ഒരു അണ്ടർവേൾഡ് ഡോൺ ആയി ആണ് ദിലീപ് ഈ ചിത്രത്തിൽ വേഷമിടുന്നത്.
താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ആദ്യ പോസ്റ്റർ പുറത്തിറങ്ങി. ദിലീപിന്റെ പിറന്നാളിന് അനുബന്ധിച്ചാണ് ഫസ്റ്റ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

പേര് പ്രഖ്യാപിച്ചു കൊണ്ടുള്ള ആദ്യ പോസ്റ്റര്‍ റിലീസ് ആണിത്. ചിത്രത്തിന്റെ പൂജാ വിശേഷങ്ങൾ മറ്റും ഇതിനോടകം തന്നെ നിരവധി തവണ സോഷ്യൽ മീഡിയയിൽ ഇടം നേടിയതാണ്. വൻ മുതൽമുടക്കിൽ ഇറങ്ങുന്ന ഈ ചിത്രത്തിൽ നായികയായി എത്തുന്നത് തമന്നയാണ്. ശരത് കുമാർ, ഈശ്വരി റാവു, വി ടി വി ഗണേഷ്, ഡിയോ മോനിറ, ആര്യൻ സന്തോഷ്, സിദ്ദിഖ്, ലെന തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
ദിലീപിന്റെ അഭിനയ ജീവിതത്തിലെ 174ാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഉദയ കൃഷ്ണനാണ്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മാണം നിർവഹിക്കുന്നത്. ഛായ ഗ്രഹണം ഷാജി കുമാർ, പ്രൊഡക്ഷൻ ഡിസൈനർ നോബിൾ ജേക്കബ്, കലാസംവിധാനം സുഭാഷ് കരുൺ, സൗണ്ട് ഡിസൈനർ രാംനാഥ് രവി,വസ്ത്ര അലങ്കാരം പ്രവീൺ ശർമ എന്നിവരും നിർവഹിക്കുന്നു.
Comments are closed.