തുണികളിലെ വാഴകറ എത്ര പഴകിയാലും പാടുപോലും വരാതെ മാറ്റാം.!! Stain Removal Tips

പറ്റിയ സ്ഥലം പോലും തിരിച്ചറിയാതെ വാഴക്കറ കഴുകിക്കളയാൻ ഇതാ മൂന്നു വഴികൾ
മൂന്നു രീതിയും ചെയ്യുന്നതിന് മുന്നേ കറ പറ്റിയ ഭാഗം നല്ല പോലെ നനച്ചെടുക്കണം. ശേഷം ഒരു പാത്രത്തിൽ കാൽക്കപ്പ് വിനഗർ, കാല്കപ്പ് വെള്ളവും ചേർക്കുക. ഇതിൽ കറയുള്ള ഭാഗം ഒരു രാത്രി മുക്കിവെക്കണം. ഇപ്പോൾ കറ ഇളകിതുടങ്ങുന്നത് കാണാം. അധികം പഴക്കമില്ലാത്ത കറക്കോ കറ പറ്റിയ ഭാഗത്തു ഒരു ടൂത്ബ്രഷ് കൊണ്ടോ മറ്റോ അല്പം പെട്രോൾ നല്ലത് പോലെ തേച്ച് കൊടുക്കുക.

കറ പോകുന്ന വരെ നന്നായി ഉരസി കളയാം. ഏഴ് എട്ട് പ്രാവശ്യമെങ്കിലും നന്നായി കഴുകിയെടുത്താലേ കറ പോകൂ. നിറമുള്ള വസ്ത്രങ്ങളിലും ഈ രീതി ഉപയോഗിക്കാം. സമയമെടുത്താലും നിറമൊന്നും ഇളകിപ്പോകാതെ കറ വൃത്തിയാക്കാം. വെള്ള വസ്ത്രങ്ങളിൽ കറ ഉള്ള ഭാഗത്തു ഒരു തുള്ളി ക്ളോറിൻ ഉപയോഗിച്ച് ഉരസി എളുപ്പത്തിൽ കളയാം. ക്ലോറെക്സ് പോലെയുള്ള പ്രോഡക്ടസും ഇതിനായി ഉപയോഗിക്കാം. കറയുള്ള ഭാഗത്തു

ഏകദേശം ഒരു ടേബിൾസ്പൂൺ ബ്ലീച്ചിങ് പൌഡർ ചേർത്ത ശേഷം ഒന്ന് രണ്ടു മണിക്കൂർ കഴിഞ്ഞ് തേച്ചു കഴുകിയെടുക്കാം. പഴക്കം കൂടിയ കറകൾക് ഈ രീതി ഉപയോഗിക്കാം. ബ്ലീച്ചിങ് പൌഡറും ക്ളോറിനുമെല്ലാം ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. പെട്രോൾ ഉപയോഗിച്ച മണം കളയാൻ അല്പം വെള്ളം ചൂടായി വരുമ്പോൾ അതിൽ

കാൽ ടേബിൾസ്പൂൺ സോപ്പ് പൊടിയും കാൽ ടേബിൾസ്പൂൺ ബേക്കിങ് സോഡായും ചേർകുക. കറ കളഞ്ഞ വസ്ത്രം വെള്ളത്തിലിട്ടു നല്ല പോലെ തിളപ്പിച്ചെടുക്കാം. പുതിയതോ തിളപ്പിക്കാൻ പറ്റാത്തതോ ആയ തുണിയാണെങ്കിൽ കുറച്ച് കംഫർട്ടും ഷാംപൂവും ചേർത്ത വെള്ളത്തിൽ മുക്കിവെച്ച് നല്ല പോലെ കഴുകി ഉണക്കിയെടുത്താലും മതി.

Rate this post

Comments are closed.