പഴം ഇതുപോലെ ഇഡ്ഡലി പാത്രത്തിൽ ഇതുപോലൊന്ന് വെച്ച് നോക്കൂ | banana Snack Recipe Idalithattil

banana Snack Recipe Idalithattil : പഴം കൊണ്ട് ഇഡ്ഡലി പാത്രത്തിൽ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന വളരെ ടേസ്റ്റി ആയ ഒരു റെസിപ്പി നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. വീട്ടിൽ പഴമുണ്ടെങ്കിൽ ഇത് വളരെ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം ഈ വിഭവം. അതിനായി ഏതു പഴം വേണമെങ്കിലും നമുക്ക് തിരഞ്ഞെടുക്കാം.

ചെറിയ പഴമാണ് നമ്മൾ ഇവിടെ ഈ ഒരു വിഭവം തയ്യാറാക്കുന്നതിനായി ഉപയോഗിക്കുന്നത്. പഴം നന്നായി കയ്യുപയോഗിച്ചു ഉടച്ചെടുക്കുക. ഈ പഴത്തിന്റെ മിക്സിലേക്ക് ഒരു ഗ്ലാസ് ഗോതമ്പുപൊടിയും 2 സ്പൂൺ മൈദയും ചേർത്തുകൊടുക്കാം. ഒപ്പം തന്നെ മധുരത്തിനാവശ്യമായ ശർക്കര ചീകിയെടുത്തതും അൽപ്പം നാളികേരം ചിരകിയതും നല്ലൊരു മണത്തിനായി അൽപ്പം ഏലക്ക പൊടിയും കൂടി ചേർത്ത് മാവ് നന്നായി കുഴച്ചെടുക്കാം.

ആവശ്യമെങ്കിൽ ഇതിലേക്ക് ഉപ്പിനൊപ്പം അൽപ്പം വെള്ളം കൂടി ചേർത്ത് നല്ല സോഫ്റ്റ് ആയി കുഴച്ചെടുക്കവുന്നതാണ്. ഒരു ഇഡ്ഡലിപാത്രത്തിൽ വെള്ളം ചൂടാക്കി ഈ വെള്ളം തിളച്ചു വരുമ്പോൾ കപ്പ് കേക്കിന്റെ ചെറിയ പാത്രത്തിലോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്റ്റീൽ പാത്രത്തിലോ ഈ ഒരു മാവ് ഒഴിച്ച് ആവി കയറ്റി എടുക്കാവുന്നതാണ്. 10 മിനിറ്റിൽ സംഭവം റെഡി. കുറഞ്ഞ സമയത്തിനുള്ളിൽ രുചിയിലുള്ള ഒരു കിടിലൻ വിഭവം ഈ രീതിയിലൊന്ന് തയ്യാറാക്കി നോക്കൂ..

പഴം ഉണ്ടെങ്കിൽ തീർച്ചയായും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കണേ..കുട്ടികൾക്കും മുതിര്ന്നവര്ക്കും എല്ലാം ഈ ഒരു പാഴ്മ കൊണ്ടുള്ള വിഭവം തീർച്ചയായും ഇഷ്ടപെടാതിരിക്കില്ലാ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും അതോടൊപ്പം ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഈ ചാനൽ ചാനല്‍ Subscribe ചെയ്യാനും ഒപ്പം തന്നെ ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit : Grandmother Tips

Comments are closed.