പാളയം കോടൻ പഴം കൊണ്ട് നല്ല ഞെട്ടുന്ന വിഭവം തയ്യാറാക്കാം.!! Banana Jam Recipe Malayalam.!!

പഴം ഉപയോഗിച്ച് നല്ല രുചികരമായ ജാം തയ്യാറാക്കാം അതും പാളയംകോടൻ പഴം ഉപയോഗിച്ച് പഴം എങ്ങനെയാണ് ഇതുപോലെ ആക്കി എടുക്കുന്നത് എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും.ആദ്യം ചെയ്യേണ്ടത് പാളയംകോടൻ പഴം ചെറിയ കഷണങ്ങളാക്കി മുറിച്ച് കുക്കറിൽ കുറച്ച് വെള്ളം ഒഴിച്ച് കുക്കറിലേക്ക് ഇട്ട് നന്നായിട്ടൊന്ന് വേവിച്ചെടുക്കുക.. അതിനുശേഷം ഇത് ഒന്ന് അരിച്ചെടുക്കണം അരിക്കുന്ന സമയത്ത് പഴം

കൂടി ഒരു അരിപ്പയിലേക്ക് മാറ്റി നന്നായി പ്രസ് ചെയ്ത് പഴത്തിന്റെ നീര് വെള്ളത്തിൽ വരുന്നതുപോലെ പിഴിഞ്ഞ് എടുക്കാം.. ഒട്ടും വെള്ളം പഴത്തിൽ നിൽക്കരുത് അതിനുശേഷം പഴം മാറ്റിവെച്ച് വെള്ളം മാത്രമായിട്ട് ഒരു പാനിലേക്ക് ഒഴിച്ച് കൊടുക്കാം.പാനിലോട്ട് ഒഴിച്ചതിനുശേഷം അതിലേക്ക് കുറച്ച് ഗ്രാമ്പൂവും, പഞ്ചസാരയും, കുറച്ച് ഉപ്പും ചേർത്ത് വീണ്ടും നന്നായി തിളപ്പിച്ച് യോജിപ്പിച്ചെടുക്കുക.. ഇത് തിളച്ച കുറുകി വരും.

കുറുകുംതോറും പഴത്തിന്റെ മുകളിൽ വരുന്ന വെളുത്ത കളറിലുള്ള പത മാറ്റി കൊടുത്തു കൊണ്ടേയിരിക്കുക ഒപ്പം തന്നെ ഗ്രാമ്പൂ മാറ്റിക്കൊടുത്തുകൊണ്ടിരിക്കുക.. കുറച്ചു സമയം കഴിഞ്ഞുനിറം മാറിത്തുടങ്ങും ആ സമയത്ത് ഇതിലേക്ക് നാരങ്ങ നീര് കൂടി ചേർത്തു കൊടുക്കാം.കുറച്ചുനേരം കൂടി ഇളക്കിക്കൊണ്ടിരിക്കുമ്പോൾ ഇതിനായി ഇതിന്റെ നിറമൊക്കെ മാറി നല്ല കട്ടിലായി വരും

ഏകദേശം ഒരു കട്ടിലായി തുടങ്ങുമ്പോൾ ഗ്യാസ് ഓഫ് ചെയ്യാം പിന്നെയും കട്ടിയിൽ ആയിക്കഴിഞ്ഞാൽ ഇളക്കിയെടുക്കാൻ ബുദ്ധിമുട്ടാകും അതുകൊണ്ടുതന്നെ ഒരു മുക്കാൽ കട്ടി ആയി കഴിയുമ്പോൾ ഗ്യാസ് ഓഫ് ചെയ്തു തണുത്തതിനു ശേഷം വായ കടക്കാത്ത ഒരു പാത്രത്തിലേക്ക് സൂക്ഷിക്കാവുന്നതാണ്.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.Credit: CURRY with AMMA

Comments are closed.