മുത്തശ്ശിമാരുടെ രഹസ്യ കൂട്ട് 👌🏻😋😋 പെർഫെക്ട് സ്വാദ് കിട്ടാൻ ഇങ്ങനെ ചെയ്യണം.!! Banana Chips Recipe Malayalam
Banana Chips Recipe Malayalam : ചിപ്പ്സ് ഇഷ്ടമാണോ എന്ന് ആരോടും ചോദിക്കേണ്ട ആവശ്യം ഇല്ല, അങ്ങനെ രുചികരമായ നമ്മുടെ ഓണത്തിന് സ്പെഷ്യൽ ആയ ആ കായ വറുത്തത് ഉണ്ടാക്കാൻ അറിയാത്തവർ ആരും ഇല്ല എന്നാൽ ബേക്കറിയിൽ നിന്നും വാങ്ങുന്ന പോലെ തന്നെ വീട്ടിൽ ഉണ്ടാക്കാൻ അറിയുമോ. ആതെന്താ വീട്ടിൽ ആ സ്വാദ് വരാത്തത് , അതിനൊരു ചെറിയ പൊടികൈ ചെയ്താൽ മതി
അതു എങ്ങനെ ആണ് എന്ന് നോക്കാം. നമ്മുടെ കേരളത്തിലെ ചിപ്പ്സ് മറുനാട്ടുകാരും ഒത്തിരി ഇഷ്ടപെടുന്നുണ്ട് അതിനും ഒരു കാരണം ഉണ്ട്. സദ്യ വിളമ്പുമ്പോൾ അരികിൽ ചിപ്പ്സ് ഇല്ലെങ്കിൽ സദ്യ പൂർണമാകില്ല. ആ ചിപ്പ്സ് തയ്യാറാക്കാൻ പച്ച നേന്ത്ര കായ ആണ് വേണ്ടത്. കായ തോല് കളഞ്ഞ ശേഷം ഒരു പാത്രത്തിൽ വെള്ളം വച്ചു അതിലേക്ക് മഞ്ഞൾ പൊടിയും ‘

ഉപ്പും ചേർത്ത് 20 മിനുട്ട് കായ കുതിർത്തു വയ്ക്കുക. ശേഷം ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കായ വട്ടത്തിൽ അരിഞ്ഞു എണ്ണയിലേക്ക് ഇടുക. ഇങ്ങനെ മുക്കി വച്ചിട്ട് വറുക്കുമ്പോൾ ഒരിക്കലും കായ ഒട്ടിപ്പിടിക്കില്ല. മറ്റൊരു പാത്രത്തിൽ കുറച്ചു വെള്ളം മഞ്ഞൾപൊടി ഉപ്പ് എന്നിവ ചേർത്ത് കലക്കി മാറ്റി വയ്ക്കുക. കായ മുക്കാൽ വേകാകുമ്പോൾ അതിലേക്ക് മഞ്ഞൾ പൊടി ഉപ്പ്,
വെള്ളം കലക്കിയത് ഒരു സ്പൂണിൽ ഒഴിച്ച് കൊടുക്കുക. നന്നായി വറുത്തു കഴിയുമ്പോൾ എണ്ണ മാറ്റി വായുകടക്കാത്ത ഒരു കുപ്പിയിൽ ആക്കി വയ്ക്കുക. തയാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Rajaskingdom
Comments are closed.