ബാക്കി വന്ന ചോറ് ഇതുപോലെ മിക്സിയിൽ ഒന്നടിച്ചെടുത്തു ഉണ്ടാക്കി നോക്കൂ.. പ്ലേറ്റൊക്കെ ഇനി കാലി 👌👌

  • ചോറ്
  • കടലമാവ്
  • തൈര്
  • റവ
  • ബേക്കിംഗ് പൌഡർ
  • ഓയിൽ
  • മഞ്ഞൾപൊടി
  • മുളക്പൊടി
  • ഉപ്പ്
  • വെള്ളം

രാവിലെ ചോറ് ബാക്കി വന്നാൽ കളയേണ്ട. കിടിലൻ രുചിയിലുള്ള ഒരു സ്നാക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. ഇതിനായി ബാക്കി വന്ന ചോറെടുക്കുക. കടലമാവ് കട്ടകളൊന്നും ഇല്ലാതെ അരിച്ചെടുക്കുക. നേരത്തെ വെച്ച ചോറിലേക്ക് കടലമാവ്, തൈര് ഇവ ചേർത്ത് ആവശ്യമുള്ള വെള്ളം ഒഴിച്ച് മിക്സിയിലിട്ട് അരച്ചെടുക്കുക. ദോശക്ക് മാവ് അരക്കുന്നതുപോലെയാണ് മാവ് തയ്യാറാക്കേണ്ടത്. ഇതിലേക്ക് റവ ചേർക്കാം.

തൈര് പുളിയുള്ളതോ ഇല്ലാത്തതോ തയ്യാറാക്കാവുന്നതാണ്. നേരത്തെ ഉള്ള മാവ് നല്ലതുപോലെ മിക്സ് ചെയ്തു റെസ്റ്റ് ചെയ്യാൻ വെക്കുക. ശേഷം ഇത് ആവിയിൽ വേവിച്ചെടുക്കുക. ഇത് നമുക്ക് ഇങ്ങനെ തന്നെ ചട്ണിയുടെ കൂടെയോ മറ്റോ കഴിക്കാം. അല്ല എങ്കിൽ മുളക്പൊടി, മഞ്ഞൾപൊടി ഇവ ചേർത്ത് നേരത്തെ തയ്യാറാക്കിയ അപ്പം ഇതിൽ ഡിപ് ചെയ്തു ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. മീൻ വറുത്തെടുക്കുന്നതുപോലെയാണ് ഇത് തയ്യാറാക്കുന്നത്.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.