പാർട്ടികളിൽ തിളങ്ങാൻ ഈ ഒരൊറ്റ ഡ്രിങ്ക് മാത്രം മതി.. ഈ പൊരിവെയിലത്ത് വിശപ്പും ദാഹവും മാറ്റാൻ ഒരടിപൊളി ഡ്രിങ്ക്.!! Badam Milk Recipe Malayalam

Badam Milk Recipe Malayalam : ദിവസവും ബദാം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. രാത്രി വെള്ളത്തിൽ കുതിർത്തു വച്ചിട്ട് പിറ്റേന്ന് രാവിലെ കഴിക്കുന്നത് ആണ് ഏറ്റവും നല്ലത്. കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായിക്കുന്ന ബദാം കഴിക്കാൻ പക്ഷെ പല കുട്ടികൾക്കും മടിയാണ്. അങ്ങനെ ഉള്ള കുട്ടികൾക്ക് ബദാം

ഇത് പോലെ കൊടുത്താൽ അവർ ഇഷ്ടത്തോടെ കുടിക്കും. ഭക്ഷണം കഴിക്കാൻ മടി ഉള്ള കുട്ടികൾക്കും ഇത് ഉണ്ടാക്കി കൊടുക്കുന്നത് ഗുണപ്രദമാണ്. അത്‌ പോലെ തന്നെ പാർട്ടിക്കോ വീട്ടിലെ വെറുതെ തന്നെ ഉണ്ടാക്കാനും നല്ല ഒരു ഡ്രിങ്ക് ആണ് ഇത്. ഈ ഡ്രിങ്ക് ഉണ്ടാക്കുന്ന വിധം മനസിലാക്കാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കണ്ടാൽ മതിയാവും.

Badam Milk Recipe Malayalam

ആദ്യം തന്നെ അര കപ്പ്‌ ബദാം ചൂട് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കണം. ഏകദേശം അര മണിക്കൂർ കഴിയുമ്പോൾ ബദാം തൊലി ഇളക്കി എടുക്കാൻ സാധിക്കും. ഇതിനെ ഒരു മിക്സിയുടെ ജാറിൽ ഇടണം. കുറച്ച് കശുവണ്ടിയും കൂടി ചേർത്താൽ ഈ ഡ്രിങ്കിന് നല്ല കൊഴുപ്പ് ഉണ്ടാവും. ഇതിനെ നല്ലത് പോലെ അരച്ചെടുക്കണം. കുറച്ച് പാലും കൂടി ചേർത്താൽ നല്ലത് പോലെ അരഞ്ഞു കിട്ടും.

ഒരു പാനിൽ അര ലിറ്റർ പാൽ ഒഴിച്ചിട്ട് ബദാം പേസ്റ്റ് ഇട്ട് കൊടുക്കുക. ഒപ്പം തന്നെ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ഏലയ്ക്കായപ്പൊടിയും ചേർക്കുക. ഈ പാൽ തിളപ്പിക്കുക. ഇടക്ക് ഇളക്കി കൊടുക്കണം. അവസാനമായി ഒരൽപ്പം നെയ്യും കൂടി ചേർത്താൽ മാത്രം മതി. ആരോഗ്യകരമായ രുചികരമായ ഈ ബദാം കാച്ചുന്നത് വളരെ എളുപ്പമാണ്. ഇത് ഉണ്ടാക്കുന്ന വിധവും ചേരുവകളും അളവും എല്ലാം വിശദമായി മനസിലാക്കാനായി വീഡിയോ കാണുക. Video Credit :NIDHASHAS KITCHEN

Rate this post

Comments are closed.