മരണ കിണറിൽ ബൈക്ക് ഓടിക്കുന്നതിന് തൊട്ടുമുൻപ് യൂണിറ്റ് മുഴുവൻ നിശ്ചലമായി.. ബാബു ആന്റണിയുടെ കുറിപ്പ് വൈറലാകുന്നു.!! Babu Antony | Babu Antony in carnival movie |

ബാബു ആന്റണി എന്ന പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് വരുന്ന ഒരുപാട് കഥാപാത്രങ്ങൾ ഉണ്ട്. ചന്തയിലെ സുൽത്താനായും കമ്പോളത്തിലെ ഡാനിയായും ബോക്സറിലെ ജിമ്മിയായും തൊണ്ണൂറുകളെ കോരിത്തരിപ്പിച്ച നടനായിരുന്നു ബാബു ആന്റണി. ഒരു കാലത്ത് യൂത്തിന്റെ രോമാഞ്ചമായിരുന്നു ബാബു ആന്റണി. ഒട്ടുമിക്ക സിനിമകളിലും തന്റെ വീട്ടുകാരോ വേണ്ടപെട്ടവരോ അപകടത്തിൽ പെടുന്ന


നിമിഷത്തിൽ ഇന്റെർവെല്ലിന് തൊട്ട് മുമ്പ് അല്ലെങ്കിൽ ഇന്റെർവെല്ലിന് ശേഷം ബാബു ആന്റണിയുടെ ഒരു കിടിലൻ ഇൻട്രോയുണ്ടാകും. അതോടെ തീയേറ്ററുകൾ ഉണരും. ബാബു ആന്റണി എന്ന അതുല്യ പ്രതിഭ വില്ലൻ ആണ് എന്നറിഞ്ഞാൽ പേടിയും നായകൻ അല്ലെങ്കിൽ നായകന്റെ കൂടെയാണ് എന്നറിഞ്ഞാൽ സമാധാനവും ആയിരുന്നു അക്കാലത്ത് സിനിമാ പ്രേമികളായ മലയാളികൾക്ക്. വളരെ ചുരുക്കം നടന്മാർക്ക് മാത്രം ലഭിച്ചിട്ടുള്ള ഭാ​ഗ്യങ്ങളും ബാബു ആന്റണിക്ക് കിട്ടിയിട്ടുണ്ട്.

ഞാൻ പൊലീസിൽ ചേരണമെന്നായിരുന്നു എന്റെ പിതാവിന്റെ ആ​ഗ്രഹം.അപ്പൻ അനുവദിച്ച ആ ചുരുങ്ങിയ കാലയളവിലാണ് ഞാൻ സിനിമയിലേക്ക് ചാൻസ് ചോദിച്ച് യാത്ര തുടങ്ങിയത്. സോഷ്യൽമീഡിയയിലും സജീവമായ അദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ തന്നെ മിനിറ്റുകൾകൊണ്ട് വൈറൽ ആകാറുണ്ട്. അത്തരത്തിൽ ഒരു കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കാർണിവൽ എന്ന ചിത്രത്തിനുവേണ്ടി മരണ കിണറിൽ ബൈക്ക് ഓടിക്കുന്നതിന് മുമ്പ് എല്ലാവരും നിശ്ചലമായി.

പക്ഷേ എനിക്ക് പേടിയൊന്നും തോന്നിയില്ല. തിരിച്ചിറങ്ങാൻ പറ്റിയാൽ നല്ലതെന്ന് മാത്രം തോന്നി.അന്നത്തെ ക്യാമറാമാൻ വില്യംസ് തയ്യാറായെങ്കിലും ക്യാമറ താഴെ വയ്ക്കാൻ യൂണിറ്റ് സമ്മതിച്ചില്ല. അല്ലായിരുന്നുവെങ്കിൽ മികച്ച ഒരു ലോആംഗിൾ ഷോട്ട് ലഭിച്ചേനെ. ഇന്നത്തെപ്പോലെ ഡ്രോൺ ഉം മറ്റു സംവിധാനങ്ങൾ ഒന്നും അന്ന് ഉണ്ടായിരുന്നില്ലല്ലോ. എങ്കിലും ആ സിനിമ പ്രേക്ഷകർ ഏറ്റെടുത്തു അതിൽ ഒരുപാട് സന്തോഷം തോന്നിയിട്ടുണ്ട് ” ബാബു ആന്റണി പറയുന്നു.

Comments are closed.