മജുവാര്യർ ചിത്രമായ ആയിഷയുടെ വീഡിയോ സോങ് പുറത്തിറങ്ങി; വൻ പ്രതീക്ഷയും പ്രതികരണവുമായി ആരാധകർ.!! Ayisha Movie Video Song Out Now

മലയാളികൾ ഹൃദയത്തിൽ ഏറ്റിയ മലയാളികളുടെ സ്വന്തം താരമാണ് മഞ്ജു വാര്യർ. നടി നർത്തകി പിന്നണി ഗായിക നിർമ്മാതാവ് എന്നീ നിലകളിലെല്ലാം മഞ്ജു വാര്യർ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. നാഷണൽ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾക്ക് അർഹയായിട്ടുണ്ട്.1995ലാണ് മഞ്ജുവിന്റെ വിവാഹം. പ്രശസ്ത നടൻ ദിലീപ് ആണ് ഭർത്താവ്. എന്നാൽ 2015 നിരവധി കാരണങ്ങളാൽ ഇരുവരും ബന്ധം വേർപിരിഞ്ഞു. ഇരുവർക്കും ഒരു മകളാണ് മീനാക്ഷി.1995ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ സിനിമ ലോകത്തേക്ക് ചുവട് വയ്ക്കുന്നത്.

പിന്നീട് അങ്ങോട്ട് ഹിറ്റ് ചിത്രങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു. ഈ പുഴയും കടന്ന്, ആറാം തമ്പുരാൻ, തൂവൽ കൊട്ടാരം, സല്ലാപം, തുടങ്ങി നിരവധി ചിത്രങ്ങൾ. ദിലീപ് മായുള്ള വിവാഹശേഷം സിനിമ മേഖലയിൽ നിന്നും താരം വിട്ടു നിന്നിരുന്നു. പിന്നീട് തന്റെ കുടുംബത്തിന് വേണ്ടിയാണ് മഞ്ജു ജീവിച്ചത്. എന്നാൽ ഈ അടുത്ത് മഞ്ജു വീണ്ടും സിനിമ രംഗത്ത് സജീവസാന്നിധ്യമായി. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് പിന്നീട് സിനിമ രംഗത്തേക്ക് തിരിച്ചെത്തിയത്.ഈ ചിത്രത്തിന് വൻജന പിന്തുണയാണ് ലഭിച്ചത്.

മഞ്ജുവാര്യരുടെ തിരിച്ചുവരവിന് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു ജോ ആൻഡ് ദ ബോയ്, കരിങ്കുന്നം സിക്സെർസ്, ആമി, ഒടിയൻ, മോഹൻലാൽ, ലൂസിഫർ, എന്നിവയെല്ലാം വമ്പൻ തിരിച്ചുവരവിന് ശേഷമുള്ള ചിത്രങ്ങളാണ്. ഏറ്റവും ഒടുവിലായി അഭിനയിച്ചത് കാളിദാസൻ നായകനാകുന്ന ജാക്ക് ആൻഡ് ജിൽ എന്ന മലയാള ചിത്രത്തിലാണ്. മഞ്ജു വാര്യർ എന്നും പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയുള്ള നായികയാണ്. പ്രേക്ഷകരുടെ ഇടയിൽ അവരിൽ ഒരാളായി നിൽക്കാനാണ് താരത്തിന് എപ്പോഴും ഇഷ്ടം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മലയാളത്തിലെ ലേഡീസ് സൂപ്പർസ്റ്റാർ എന്നാണ് താരത്തിന് ആളുകൾ വിളിക്കുന്നത്.

ഇപ്പോഴിതാ തന്റെ പുതിയ സിനിമ വിശേഷങ്ങൾ ആയാണ് ആരാധകർക്ക് മുൻപിലേക്ക് മഞ്ജുവാര്യർ എത്തിയിരിക്കുന്നത്. പുതിയ ചിത്രമായ ആയിഷയിലെ പാട്ടിന്റെ ചില ഭാഗങ്ങൾ അടങ്ങിയ വീഡിയോ സോങ് ആണ് തന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. അമീർ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധാനം. ആഷിഫ് കക്കോടി യാണ് തിരക്കഥ. ചിത്രത്തിലെ ഒരു അറബി പാട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. മഞ്ജു വാര്യർ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Comments are closed.