ഒരു അന്യഗ്രഹ ഹിറ്റ്; ഫാന്റസിയും ഇമോഷനും കോമെഡിയും ചേർന്ന ഒരു കുഞ്ഞു വലിയ സിനിമ അയലാൻ.!! Ayalaan Movie Review in Malayalam
Ayalaan Movie Review in Malayalam : എത്രയൊക്കെ റിയാലിറ്റിയിൽ ചിന്തിക്കുന്നവരും ജീവിക്കുന്നവരും ഒക്കെയാണെങ്കിലും സ്വകാര്യമായ ചില ഫാന്റസികൾ എല്ലാ മനുഷ്യർക്കും ഉണ്ട് എന്നതിൽ സംശയം ഇല്ല. അതിൽ പ്രധാനപ്പെട്ട ഒരു ഫാന്റസിയാണ് അന്യഗ്രഹജീവികൾ ഒരുപക്ഷെ നാളെയൊരിക്കൽ ഈ ഫാന്റസി സത്യമായെന്നും വരാം. എങ്കിലും നിലവിൽ ഇതൊരു സങ്കല്പം തന്നെയാണ്. ഭൂമിക്ക് പുറത്ത് ഭൂമിയെപ്പോലെ മറ്റൊരു ഗ്രഹം ഉണ്ടെന്നും അവിടെ മനുഷ്യരെപ്പോലെ ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ജീവികൾ ഉണ്ടെന്നും വിശ്വസിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. പതിറ്റാണ്ടുകളായി അങ്ങനെയൊരു നീണ്ട അന്വേഷണം നമ്മുടെ ശാസ്ത്ര ലോകം നടത്തുന്നുമുണ്ട്. ഒരു പക്ഷെ അങ്ങനെയൊന്നു കണ്ടെത്തിയാൽ സന്തോഷിക്കുന്നവരായിരിക്കും മനുഷ്യരെല്ലാം. എന്നാൽ മറ്റൊരു സംഗതി കൂടിയുണ്ട് മറ്റൊരു ഗൃഹത്തിൽ
ജീവിക്കുന്ന അന്യഗ്രഹജീവികൾ നമ്മുടെ ശത്രുക്കലാണോ മിത്രങ്ങളാണോ എന്നതാണ് ഒരു പക്ഷെ അവരുടെ ലക്ഷ്യം നമ്മെ നശിപ്പിച്ചു ഈ ഭൂമി തന്നെ സ്വന്തമാക്കുക എന്നതാണോ എന്ന ആശങ്കയും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും അങ്ങനെ ഒന്നുണ്ടാവാൻ നാം ആഗ്രഹിക്കുന്നു എന്നതിൽ അപ്പോഴും സംശയമില്ല. ഹോളിവുഡ് സിനിമകളിൽ ആണ് കൂടുതലും ഇത്തരം ഏലിയൻ ചിത്രങ്ങൾ നമുക്ക് കണ്ട് പരിചിതമായിട്ടുള്ളത്. ഒരുപക്ഷെ ടെക്നിക്കലി അവരുടെ അത്ര മികവ് ഇല്ലാത്തതും ബജറ്റ് ഇല്ലാത്തതും ഒക്കെയാവണം അത്ര വലിയ ഏലിയൻ സിനിമകൾ നമുക്ക് ഇല്ലാത്തത്. പൃഥ്വിരാജിന്റെ 9 പോലുള്ള സിനിമകൾ ഒക്കെ വന്നിട്ടുണ്ട് എങ്കിലും അത്രയധികം അഡ്വാൻസഡ് ആയ സിനിമകൾ ഇറങ്ങിയിട്ടില്ല. എന്നാൽ ഇപോഴിതാ ആ കുറവുകൾ ഒക്കെ പരിഹരിച്ചു കൊണ്ട് തമിഴിൽ ഒരു ഏലിയൻ ചിത്രം ഇറങ്ങിക്കഴിഞ്ഞു.
ശിവകാർത്തികേയൻ നായകനായ ചിത്രമാണ് അയിലാൻ. ശിവകാർത്തികേയൻ മാത്രമല്ല ചിത്രത്തിൽ ഒരു നായകൻ കൂടെയുണ്ട് അത് മാറ്റാരുമല്ല മറ്റൊരു ഗ്രഹത്തിൽ നിന്നും ഭൂമിയെ രക്ഷിക്കാൻ ധൗത്യവുമായി വന്ന ടാറ്റൂ എന്ന ഏലിയെൻ ആണ്. ഭൂമിയെ നശിപ്പിക്കുന്ന ഒരു വാതകം പുറത്തെടുക്കാൻ ശ്രമിക്കുന്ന വില്ലനെ തോൽപ്പിക്കാൻ ധൗത്യവുമായാണ് ടാറ്റൂ ഭൂമിയിലേക്ക് വന്നത്. ദുഷ്ടനായ ആര്യനിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ എത്തിയ ടാറ്റുവിന് താൻ വന്ന പേടകം നഷ്ടമാവുകയും ചെന്നൈയിൽ ജോലി ചെയ്യാൻ വന്ന ശിവകാർത്തികനെ കണ്ട് കിട്ടുകയും ചെയ്യന്നു. ശിവ കാർത്തികേയനും സുഹൃത്തുക്കളും ചേർന്ന് താമസിക്കുന്ന വീട്ടിൽ ടാറ്റൂ എത്തുകയും അവിടെ അവരോടൊപ്പം താമസിച്ചു അവന്റെ അത്ഭുത ശക്തികൾ അവരുടെ ബിസിനസ്സിന് ഒരുപാട് സഹായം ചെയ്യുകയും ചെയ്യുന്നു. രസകരമായ ഒരുപാട് മുഹൂർത്തങ്ങൾ ഇവർ ഒരുമിച്ചുള്ള സീനുകൾ നമുക്ക് സമ്മാനിക്കുന്നുണ്ട്.
നായകനായ തമിഴുമായി ടാറ്റുവിനു ഒരു വലിയ ആത്മബന്ധം ഉണ്ടാകുകയും അത് പ്രേക്ഷകരെ സിനിമയുമായി കൂടുതൽ കണക്റ്റ് ചെയ്യാൻ കാരണം ആകുകയും ചെയ്യുന്നു. ഒരു ഘട്ടത്തിൽ തമിഴിനെ വില്ലന്മാരിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ടാറ്റുവിന്റെ ചില ശക്ജികളും അവനു ലഭിക്കുന്നുണ്ട്. എന്നാൽ ആ പേടകം സ്വന്തമാക്കാതെ ടാറ്റുവിന് സ്വന്തം ഗൃഹത്തിലേക്ക് മടങ്ങാനും കഴിയില്ല. അങ്ങനെ അത് തേടിയുള്ള അന്വേഷണവും അതിനിടയിലുള്ള മാസ്സ് സീനുകളും ഒക്കെയായി ടാറ്റു പ്രേക്ഷകരുടെ ഇടയിൽ ഒരു സൂപ്പർ ഹീറോ ആയി മാറിക്കഴിയും. സിനിമ ടാർഗറ്റ് ചെയുന്ന ഓഡിയൻസ് കുട്ടി പ്രേക്ഷകർ ആണെങ്കിലും ഒരു ലൈറ്റ് മൈൻഡോടെ ഏത് പ്രായത്തിൽ ഉള്ളവർക്കും സിനിമ ആസ്വദിക്കാൻ കഴിയും എന്ന് തന്നെ വേണം പറയാൻ. വി എഫ് എക്സ് ആണ് കൂടുതൽ ഉപയോഗിച്ചിരുന്നതെങ്കിലും കണ്ടിരിക്കുമ്പോൾ രസകരമായ ഒരു അനുഭവം തന്നെയാണ് സിനിമ പ്രേക്ഷകർക്ക് നൽകുന്നത്.
ശിവ കാർത്തികേയനേക്കൂടാതെ നായകനായ തമിഴിന്റെ അമ്മയായി ഭാനുപ്രിയയും വില്ലനായ ആര്യൻ ആയി ശരത് കേൾക്കറും നായികയായി രാകുൽ പ്രീത് സിങ്ങും എത്തുന്നു. യോഗി ബാബു, ബാല ശരവണൻ, കരുണാകരൻ എന്നിവർ തമിഴിന്റെ സുഹൃത്തുക്കൾ ആയും ആര്യന്റെ സഹായിയായി പ്രധാന വില്ലത്തിയുടെ റോളിൽ ഇഷ കോപ്പിക്കറും എത്തുന്നുണ്ട്. ഒരുപാട് ലോജിക്കുകൾ തിരയാതെ കാണാൻ കഴിഞ്ഞാൽ നല്ലൊരു അനുഭവം തന്നെയാണ് അയലാൻ സമ്മാനിക്കുന്നത്. സയൻസ് ഫിക്ഷൻ ആണെങ്കിലും ഒരുപാട് സയന്റിഫിക് ആയി സമീപിക്കരുത് എന്ന് ചുരുക്കം. അങ്ങനെ നോക്കിയാൽ ഒരുപക്ഷെ ഈ ചിത്രം ആസ്വദിക്കാൻ കഴിഞ്ഞില്ലെന്ന് വരാം. ശിവ കാർത്തികേയന്റെ മികച്ച പെർഫോമൻസ് തന്നെയാണ് ചിത്രത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. എ ആർ റഹ്മാൻ ആണ് ചിത്രത്തിന്റെ മ്യൂസിക്. കൂടാതെ സിദ്ധാർഥ് ആണ് ടാറ്റുവിന് ശബ്ദം നൽകിയിരിക്കുന്നത്.
Comments are closed.