ഇത്ര നാൾ മീൻ വാങ്ങിയിട്ടും ഈ ട്രിക് അറിയാതെ പോയല്ലോ 😱😱 അയല ഇഡ്ലിപാത്രത്തിൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കണേ😋👌

വ്യത്യസ്തമായ വിഭവങ്ങൾ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. നമ്മൾ സ്ഥിരം മീൻ വാങ്ങുന്നവരായിരിക്കും. പ്രേത്യേകിച്ചും അയല, മത്തി പോലുള്ള മീനുകൾ. സാധാരണ ഈ മീൻ കിട്ടിയാൽ എല്ലാവരും കറി ഉണ്ടാക്കുമ്പോൾ അല്ലെങ്കിൽ പൊരിച്ചെടുക്കും അല്ലെ. എന്നാൽ ഇതിൽ നിന്നുമെല്ലാം വ്യത്യസ്തമായി കിടിലൻ രുചിയിൽ അയല ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ഡിഷിനെക്കുറിച്ചാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.


ഇത് നമുക്ക് ഏതു സമയത്തും ഉണ്ടാക്കി കഴിക്കാവുന്നതാണ്. ഈ ഒരു വിഭവം തയ്യാറാക്കുന്നതിനായി ആദ്യം തന്നെ അയല മസാല പുരട്ടിയെടുക്കണം. ഇതിനായി മുളക്പൊടി, മഞ്ഞൾപൊടി, അര റ്റീസ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഒരു ടിസ്പൂൺ നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ് തുടങ്ങിയവ ചേർത്ത് മസാല പുരട്ടി വെക്കുക. ഇത് കുറഞ്ഞത് അര മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ വെക്കണം. ഇത് നമുക്ക് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്.

മീൻ പൊരിച്ച എണ്ണയിലേക്ക് ചെറുതായി അരിഞ്ഞ രണ്ട് സവാള, ചുവന്നുള്ളി തുടങ്ങിയവയും കറിവേപ്പിലയും ചേർത്തു വഴറ്റിയെടുക്കുക. ഇതിലേക്ക് എരിവിനനുസരിച്ചു മുളകും തക്കാളിയും ചേർത്തു വേവിക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി തുടങ്ങിയവ കൂടി ചേർക്കണം. ഇതിലേക്ക് മസാലപ്പൊടികൾ കൂടി ചേർക്കുക. ആവശ്യത്തിന് ഉപ്പും പുളിവെള്ളവും കൂടി ചേർത്തു വറ്റിച്ചെടുക്കുക. ഒരു വാഴയിലയിലേക്ക് മസാലയും ഫ്രൈ ചെയ്ത മീനും ആവിയിൽ വേവിച്ചെടുക്കാം.

ഈ കിടിലൻ റെസിപ്പി തയ്യാറാക്കുന്ന വിധം കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.. തീർച്ചയായും ഇത് നിങ്ങളുടെ വീടുകളിൽ ട്രൈ ചെയ്തു നോക്കണേ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ladies planet By Ramshi എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.