ആരോഗ്യഗുണങ്ങൾ ഏറെയുള്ള പഴം.. തീർച്ചയായും അറിഞ്ഞിരിക്കണം ആർക്കും അറിയാത്ത അവക്കാഡോ പഴത്തിന്റെ ഗുണങ്ങൾ.!! Avocado Fruit Health benefits Malayalam

നമ്മുടെ നാട്ടിൽ അത്രതന്നെ പരിചിതമല്ലാത്ത പഴവർഗ്ഗങ്ങളിൽ ഒന്നാണല്ലോ അവക്കാഡോ. അവക്കാഡോ എന്ന പേരിലും ബട്ടർ ഫ്രൂട്ട് എന്ന പേരിലും അറിയപ്പെടുന്ന ഈ ഒരു പഴം ഒരുപക്ഷേ കഴിക്കാത്തവർ നമുക്കിടയിൽ വിരളമായിരിക്കും. എന്നാൽ മറ്റുള്ള പഴങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെയേറെ പോഷകപ്രദവുമായ പഴമാണ് അവക്കാഡോ. ന്യൂട്രിയൻസ് പ്രോട്ടീൻ വൈറ്റമിൻ എന്നീ ധാതുക്കളുടെ

വലിയൊരു കലവറ തന്നെയാണ് ഈ പഴം. 20 ലധികം വൈറ്റമിൻസ് ആൻഡ് ന്യൂട്രിയൻസ് അടങ്ങിയ ഈയൊരു പഴം ആരോഗ്യകരമായ ശരീരം ആഗ്രഹിക്കുന്നവർക്ക് എന്തു കൊണ്ടും ഉചിതമാണ്. മാത്രമല്ല രക്തസമ്മർദ്ദം നിയന്ത്രിക്കാനും കുറക്കാനും ഏറ്റവും ഉചിതമായ ഒരു പഴവർഗം കൂടിയാണ് അവക്കാഡോ എന്ന് 2005ലെ പഠനങ്ങൾ തെളിയിച്ചതാണ്. മാത്രമല്ല ഈ ഒരു പഴത്തിലെ ഫാറ്റി ആസിഡ്സ് കിഡ്നിയുടെ പ്രവർത്തനം സുഗമമാക്കുകയും ഹോർമോണുകൾ

Avocado Fruit Health benefits Malayalam
Avocado Fruit Health benefits Malayalam

നിയന്ത്രിച്ചുകൊണ്ട് രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. ഈയൊരു പഴത്തിന്റെ ഓയിൽ പല്ലിലും മോണയിലും പുരട്ടിയാൽ ദന്ത സംബന്ധമായ നിരവധി രോഗങ്ങളെ ഉന്മൂലനം ചെയ്യാൻ സാധിക്കുന്നതാണ്. മാത്രമല്ല അവക്കാഡോ ഓയിലിൽ വൈറ്റമിൻ ഇ ഉള്ളതിനാൽ ചർമ്മ സൗന്ദര്യത്തിനും ചർമ്മ സംബന്ധമായ രോഗങ്ങൾക്കും ഇത് അത്യുത്തമമാണ്. മാത്രമല്ല അമിതവണ്ണം കൊണ്ടും വാത രോഗങ്ങൾ കൊണ്ടും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക്

അവക്കാഡോ കഴിക്കുക വഴി അവ കുറക്കാനും സാധിക്കുന്നതാണ്. മാത്രമല്ല ശരീരത്തിലെ കൊളസ്ട്രോൾ ലെവൽ കുറയ്ക്കാൻ ഈ പഴം സഹായിക്കുന്നു എന്നതിനാൽ തന്നെ മികച്ച ഹൃദ്യയാരോഗ്യം ഉറപ്പ് വരുത്താൻ അവക്കാഡോ പഴം ഭക്ഷിക്കുക വഴി സാധിക്കുന്നതാണ്. മാത്രമല്ല മധ്യവയസ്കരായ ആളുകളിൽ പൊതുവേ കണ്ടുവരുന്ന കാഴ്ചക്കുറവിനും അവക്കാഡോ ഓയിൽ ഏറെ അത്യുത്തമമാണ് എന്ന് പഠനങ്ങൾ തെളിയിച്ചതാണ്. Video Credit : MALAYALAM TASTY WORLD

Comments are closed.