അവൽ കൊണ്ട് നല്ല മൊരിഞ്ഞ വട ഉണ്ടാക്കാം 😋😋 അതും വളരെ എളുപ്പത്തിൽ സൂപ്പർ രുചിയിൽ 👌👌 Recipe | vada recipe

വട എല്ലാവര്ക്കും ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവമാണ് അല്ലെ. പല തരത്തിൽ നമ്മൾ വട തയ്യാറാക്കാറുണ്ട്. അതിൽ നിന്നേല്ലാം വ്യത്യസ്തമായി കിടിലൻ രുചിയിൽ അവിൽ ഉപയോഗിച്ച് ഒരടിപൊളിവട തയ്യാറാക്കിയാലോ? പൊറമെ നല്ല മോറിഞ്ഞിട്ടും അകം നല്ല സോഫ്‌റ്റും ആയ ഒരു റെസിപ്പിയാണിത്. ഈ അവൽ വാടാ തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെ എന്ന് താഴെ പറയുന്നുണ്ട്.


  • അവിൽ – 2 കപ്പ്
  • അരിപ്പൊടി – 4 tbsp
  • സവാള – 1
  • പച്ചമുളക്
  • ഇഞ്ചി
  • കറിവേപ്പില
  • കുരുമുളക്
  • തൈര് – 3 tbsp
  • ഉപ്പ്
  • ഓയിൽ

ഈ അവിൽ വാടാ തയ്യാറാക്കുവാൻ രണ്ടു കപ്പ് അവിൽ വെള്ളത്തിലിട്ടു കുതിർത്തെടുക്കുക. കുതിർത്ത അവലിലെ വെള്ളം മുഴുവൻ നല്ലതുപോലെ കളഞ്ഞശേഷം മിക്സിയുടെ ജെറിലിട്ടു ഒട്ടും തന്നെ വെള്ളം ചേർക്കാതെ അരച്ചെടുക്കണം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് അരിപ്പൊടി ചേർക്കാം. നല്ലതുപോലെ മിക്സ് ചെയ്തശേഷം ഒരു വലിയ സവാള അരിഞ്ഞത്, എരിവിനാവശ്യമായ പച്ചമുളക്, കറിവേപ്പില അരിഞ്ഞത്,

തൈര്, ഇഞ്ചി ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് തുടങ്ങിയവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. മാവ് ലൂസ് ആണെന്ന് തോന്നിയാൽ അരിപ്പൊടി ചേർത്ത് സെറ്റ് ചെയ്യാവുന്നതാണ്. ഇത് നല്ലതുപോലെ മിക്സ് ചെയ്തശേഷം പത്തു മിനിറ്റ് റെസ്റ്റ് ചെയ്യാൻ വെക്കുക. ഇനി ഇത് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. Video Credit :

Comments are closed.