തീയേറ്ററുകളിൽ ദൃശ്യ വിസ്മയം തീർത്ത് അവതാർ 2; ആദ്യദിനത്തില്‍ “അവതാർ: ദി വേ ഓഫ് വാട്ടർ” നേടിയ തുക അറിഞ്ഞോ..? Avathar 2 The Way Of Water Move First Day Revenue Malayalam
Avathar 2 The Way Of Water Move First Day Revenue Malayalam: അന്താരാഷ്ട്ര സിനിമ വിപണിയില്‍ എക്കാലത്തെയും ഏറ്റവും കൂടുതൽ പണം വാരിയ പടമായിരുന്ന അവതാറിന്റെതുടർച്ചയായ സിനിമ ബുധനാഴ്ച മുതല്‍ തുടങ്ങിയ പ്രദര്‍ശനത്തില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 50.4 മില്യൺ ഡോളര്‍ ആദ്യ ദിനം നേടിയെന്നാണ് വിവരം.അവതാർ: ദി വേ ഓഫ് വാട്ടർ വ്യാഴാഴ്ച രാത്രി ആദ്യ പ്രദർശനങ്ങളിൽ നിന്ന് യുഎസ്, കനേഡിയൻ ബോക്സ് ഓഫീസുകളിൽ നിന്ന് 17 മില്യൺ ഡോളർ നേടിയതായി വിതരണക്കാരനായ വാൾട്ട് ഡിസ്നി മാധ്യമങ്ങളെ അറിയിച്ചു.
യുഎസ് കനേഡിയന്‍ സിനിമാശാലകളിൽ ആദ്യ രാത്രിയിൽ തന്നെ 28 മില്യൺ ഡോളർ വാരിക്കൂട്ടിയ ഡിസ്നിയുടെ സമീപകാല റിലീസായ “ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവറിനൊപ്പം” എത്താന്‍ അവതാറിന്റെ പുതിയ പതിപ്പിന് ആയില്ലെന്നാണ് നിലവിലെ വിവരം.3D സാങ്കേതിക വിദ്യയില്‍ 13 വർഷത്തോളം എടുത്താണ് അവതാർ ദി വേ ഓഫ് വാട്ടർ നിര്‍മ്മിച്ചിരിക്കുന്നത്. ജെയിംസ് കാമറൂണ്‍ ആണ് ഈ പടം അണിയിച്ചൊരുക്കിയിരിക്കുന്നത്.

2012ലാണ് അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂൺ പ്രഖ്യാപിക്കുന്നത് . അന്നുതന്നെ ചിത്രങ്ങളുടെ റിലീസും അദ്ദേഹം പറഞ്ഞിരുന്നു . രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബർ 17 നും നാലാം ഭാഗം 2024 ഡിസംബർ 20നും അഞ്ചാം ഭാഗം 2025 ഡിസംബർ 19നും റിലീസ് ചെയ്യുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം.എന്നാൽ കൊവിഡ് പടർന്ന സാഹചര്യത്തിൽ റിലീസുകൾ പ്രഖ്യാപിച്ച സമയത്ത് സാധിച്ചിരുന്നില്ല .
ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.വാർത്തകളിൽ നിറഞ്ഞ, ലോക സിനിമകളിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ അവതാർ വ്യത്യസ്തമായ പ്രമേയവും മികച്ച സാങ്കേതിക വിദ്യയും കണ്ടാണു അക്കാലത്തു അന്താരാഷ്ട്ര തലത്തിൽ ജനപ്രിയമായി മാറിയത് . അതുകൊണ്ടുതന്നെ ബോക്സ് ഓഫീസ് നേട്ടങ്ങൾ ഉറപ്പാക്കുന്ന രീതിയിൽ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘അവതാർ – ദ വേ ഓഫ് വാട്ടർ’ പുറത്തിറങ്ങിയത് .
Comments are closed.