ഇത്ര രുചിയിലും എളുപ്പത്തിലുമുള്ള അവൽ ഉപ്പുമാവ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല.. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ.. അടിപൊളി രുചിയിൽ അവൽ ഉപ്പുമാവ്.!! Aval Upma Recipe Malayalam

നമ്മുടെ വീടുകളിലും താമസസ്ഥലങ്ങളിലും പലപ്പോഴും നാലുമണി ചായ പതിവുള്ള ഒന്നായിരിക്കും. സാധാരണ രീതിയിൽ ചെറിയ സ്നാക്സോ പലഹാരങ്ങളോ ആയിരിക്കും ചായയുടെ കൂടെ നാം കഴിക്കാറുള്ളത്. എന്നാൽ ദിവസവും ഒരേ പലഹാരങ്ങൾ തന്നെ കഴിക്കുന്നത് വഴി പലർക്കും മടുപ്പുണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ നാലുമണി പലഹാരമായോ പ്രാതൽ ഭക്ഷണമായോ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെയേറെ

രുചിയിൽ അവൽ ഉപ്പുമാവ് എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. സാധാരണ രീതിയിലുള്ള റവ ഉപ്പുമാവ് നമുക്ക് പരിചിതമാണെങ്കിലും അതിനേക്കാൾ എളുപ്പത്തിലും രുചിയിലും ഈയൊരു അവൽ ഉപ്പുമാവ് നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ആദ്യമായി ആവശ്യത്തിന് അവൽ എടുക്കുകയും ശേഷം അവലിലേക്ക് വെള്ളം പകർന്നുകൊണ്ട് നന്നായി പിഴിഞ്ഞെടുക്കുകയും ചെയ്യുക. നല്ല രീതിയിൽ അവൽ ഉപ്പുമാവ് ഉണ്ടാക്കാനായി ഇവിടെ

മട്ട അരിയുടെ അവൽ തന്നെ ഉപയോഗിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്. ശേഷം ആ അല്പം കുതിർന്ന അവിലിലേക്ക് ആവശ്യത്തിന് ഉപ്പും തേങ്ങ ചിരകിയതും ചേർത്തുകൊണ്ട് നന്നായി കുഴച്ചെടുക്കുക. ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കിയ ശേഷം കടുക്, കറിവേപ്പില, വറ്റൽ മുളക് എന്നിവ ഇട്ടശേഷം നന്നായി വയറ്റി എടുക്കുക. ശേഷം ചെറുതായി അരിഞ്ഞ സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ഇതിലേക്ക് ചേർക്കുക. തുടർന്ന് ഇത് നന്നായി ഇളക്കിയ ശേഷം നേരത്തെ

തയ്യാറാക്കി വെച്ച അവൽ മിശ്രിതം ഇതിലേക്ക് ചേർക്കുകയും തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുകയും ചെയ്യുക. ഗ്യാസിന്റെ ഫ്ലെയിം ലോ ലെവലിലേക്ക് മാറ്റിക്കൊണ്ട് ആവശ്യമെങ്കിൽ വീണ്ടും ഉപ്പ് ചേർത്ത് കൊണ്ട് അവ നന്നായി മിക്സ് ചെയ്യുക. ഇത്തരത്തിൽ അഞ്ചു മിനിറ്റോളം പാകം ചെയ്യുകയാണെങ്കിൽ അവൽ നന്നായി വറുത്തുവരുന്നതായി നമുക്ക് കാണാവുന്നതാണ്. ശേഷം ഗ്യാസ് ഓഫ് ചെയ്തു മറ്റൊരു പാത്രത്തിലേക്ക് ഇവ മാറ്റിക്കൊണ്ട് കഴിച്ചാൽ നല്ല കിടിലൻ അവൽ ഉപ്പുമാവ് തയ്യാർ. Video Credit : Dhansa’s World

Comments are closed.