
മലബാർ സ്പെഷ്യൽ അവിൽ മിൽക്ക് ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ.. കിടിലൻ ടേസ്റ്റ് ആണേ.!! Aval Milk, Malabar Special Aval Milk Recipe Malayalam
Aval Milk, Malabar Special Aval Milk Recipe Malayalam : ഈ ചൂട് കാലത്ത് നമുക്ക് ഏത് തരത്തിലുള്ള പാനീയങ്ങൾ കിട്ടിയാലും എല്ലാവര്ക്കും വളരെയധികം ഇഷ്ടമായിരിക്കും അല്ലെ. അത്തരത്തിൽ ഒന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എല്ലാവര്ക്കും ഏറെ ഇഷ്ടപ്പെടുന്ന അവിൽ മിൽക്ക്. മലബാറുകരുടെ സ്പെഷ്യൽ റിഫ്രഷിങ് അവിൽ മിൽക്ക് നമുക്ക് തയ്യാറാക്കി നോക്കിയാലോ..!!?
ആദ്യമായി ഒരു പാൻ ചൂടാക്കി അതിലേക്ക് അരക്കപ്പ് അവിൽ ചേർക്കുക. ഇത് തുടർച്ചയായി ഇളക്കി ഒന്ന് വറുത്ത് എടുക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് 5 പാളയന്തോടൻ പഴം ചേർക്കുക.കൂടെത്തന്നെ മൂന്നര ടേബിൾസ്പൂൺ പഞ്ചസാര കൂടെ ചേർത്ത് ഒരു ഫോർക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. ബൂസ്റ്റ് /ഹോർലിക്സ് ഇഷ്ടമാണെങ്കിൽ ഈ സമയത്ത് അത് കൂടെ ചേർക്കാം.

നന്നായി ഉടച്ച പഴത്തിലേക്ക് തണുപ്പിച്ച പാൽ ഒഴിക്കുക. ഇനി ഇത് നന്നായി മിക്സ് ചെയ്ത ശേഷം 3 ടേബിൾസ്പൂൺ വറുത്ത കപ്പലണ്ടി,2 ടേബിൾസ്പൂൺ ക്യാഷ്യു നട്ട്, വറുത്ത അവിൽ എന്നിവ ചേർത്ത പെട്ടെന്ന് തന്നെ മിക്സ് ചെയ്യുക. ഇനി ഇത് ഗ്ലാസ്സിലേക്ക് ഒഴിക്കാം.. ഏറ്റവും മുകളിലായി കുറച്ചു കപ്പലണ്ടിയും ക്യാഷ്യു നട്ടും കൂടെ ചേർത്ത് കഴിക്കാം…
അപ്പോൾ നമ്മുടെ ടേസ്റ്റിയും ഹെൽത്തിയും ആയിട്ടുള്ള മലബാർ സ്പെഷ്യൽ അവിൽ മിൽക്ക് റെഡി….!!!!!! ഇത് തീർച്ചയായും നിങ്ങളും വീടുകളിൽ ട്രൈ ചയ്തു നോക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഈ റെസിപി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നതിനെക്കുറിച്ചും കൂടുതൽ അറിയാനായി വീഡിയോ കാണൂ…!!! Video Credit : Shaan Geo
Comments are closed.