പുതിയ സ്ത്രീ മനസ്സുകൾക്ക് ഉദാഹരണമായി രാധിക; ചിത്രം ഏറ്റെടുത്ത് സിനിമ പ്രേമികൾ; കാണികളിൽ നിന്നുള്ള പ്രതികരണം ഇങ്ങനെ.!! Autorickshawkarante Bharya Movie Review

സ്വരാജ് വെഞ്ഞാറമൂട്,ആൻ ആഗസ്റ്റിൻ എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രം കഴിഞ്ഞ ദിവസം തീയറ്ററുകളിൽ റിലീസ് ആയിരുന്നു. വലിയ ഒരു ഇടവേളയ്ക്ക് ശേഷം ആൻ വീണ്ടും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം മുകുന്ദനാണ്. മലയാളത്തിൽ പ്രിയങ്കരനായ എഴുത്തുകാരന്റെ ആദ്യത്തെ തിരക്കഥ എന്ന പ്രത്യേകതയും ഈ ചിത്രത്തിന് അവകാശപ്പെടാനുണ്ട്. മലയാള സാഹിത്യത്തിലെ ശക്തമായ സ്ത്രീ കഥാപാത്ര സൃഷ്ടികളിൽ ഒന്നായിരുന്ന രാധിക എന്ന കഥാപാത്രം

വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ആയിരുന്നു കാത്തിരുന്നത്. വെറുതെയല്ല ഭാര്യ എന്ന വെളിപ്പെടുത്തൽ വീണ്ടും നടത്തുകയാണ് രാധിക എന്ന കഥാപാത്രം. സജീവൻ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതത്തിലേക്ക് രാധിക എന്ന ദൃഢനിശ്ചയമുള്ള പെൺകുട്ടി കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ചിത്രം കണ്ട് ഇറങ്ങുന്ന ഓരോ സ്ത്രീപ്രേക്ഷകരും വലിയ പ്രതീക്ഷ തന്നെയാണ് മുന്നോട്ടുവയ്ക്കുന്നത്.

ദേശീയ അവാർഡ് ജേതാവായ ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രം ബെൻസി പ്രൊഡക്ഷന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ ആണ് നിർമ്മിച്ചിരിക്കുന്നത്. നവ്യാനായരുടെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയ ഒരുത്തി എന്ന ചിത്രത്തിനു ശേഷമുള്ള ബെൻസി പ്രൊഡക്ഷൻസിന്റെ അടുത്ത ചിത്രമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. കുടുംബമായി ഒന്നിച്ചിരുന്ന് കാണാൻ കഴിയുന്ന മികച്ച ചിത്രമെന്നാണ് സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം. വലിയ സസ്പെൻസ് ത്രില്ലർ ഒന്നും തന്നെ അല്ലെങ്കിലും സമാന്തര ഗതിയിൽ ഒഴുകുന്ന കഥ ഏതൊരു

പ്രേക്ഷകന്റെയും മനസ്സിനെ പിടിച്ചിരുത്തുന്നത് തന്നെയാണ്. മലയാളികൾ വായിച്ച പുസ്തകത്തിൽ നിന്ന് സ്ക്രീനിലേക്ക് എത്തുമ്പോൾ സജീവനും രാധികയും അവരുടെ അങ്ങേയറ്റം തന്നെ അഭിനയിച്ച് ഫലിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. ചിത്രത്തിൻറെ ട്രെയിലർ പുറത്തിറങ്ങിയപ്പോഴും വളരെ മികച്ച പ്രതികരണം തന്നെയായിരുന്നു ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. കുറെ നാളുകൾക്ക് ശേഷം കോമഡി ട്രാക്കിലേക്കുള്ള സുരാജിന്റെ തിരിച്ചുപോക്കിനുള്ള സൂചനയും ചിത്രം പങ്കുവെക്കുന്നു.

Comments are closed.