ആറ്റുകാൽ പൊങ്കാല വീട്ടിൽ തന്നെ ഇടാം.. ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ഇതുവരെ അറിയാതെ പോയല്ലോ.!! Attukal ponkala at home Astrology Malayalam

Attukal ponkala at home Astrology Malayalam : മനസ്സറിഞ്ഞു മനമുരുകി പ്രാർത്ഥിച്ചു ആരു വിളിച്ചാലും വിളിപ്പുറത്തെത്തുന്ന പെറ്റമ്മയാണ് ആറ്റുകാലമ്മ. എല്ലാ വർഷവും പൊങ്കാല ഇടാൻ പോവുന്നവർക്ക് അടുത്ത വർഷവും എത്രയൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും പോവാൻ ആഗ്രഹം ഉണ്ടാവും. എന്നാൽ പുറത്തൊക്കെ ഉള്ളവർക്ക് അത്‌ സാധിക്കണം എന്നില്ല. അങ്ങനെ ഉള്ളവർക്കാണ് ഇതോടൊപ്പം കാണുന്ന വീഡിയോ. എന്തെങ്കിലും കാരണവശാൽ ആറ്റുകാൽ എത്തി

പൊങ്കാല ഇടാൻ സാധിക്കാത്തവർക്ക് ഈ പത്തു കാര്യങ്ങൾ ശ്രദ്ധിച്ചാൽ തീർച്ചയായും വീട്ടിൽ തന്നെ പൊങ്കാല ഇടാൻ സാധിക്കും. ക്ഷേത്രത്തിൽ പൊങ്കാല ഇടുന്ന അതേ വ്രതശുദ്ധിയോടെ തന്നെ വേണം വീട്ടിലും പൊങ്കാല ഇടാൻ. വീടും പരിസരവും പൂർണ്ണമായും വൃത്തിയാക്കി ചാണകം കൊണ്ട് മെഴുകിയോ പുണ്യാഹം തളിക്കുകയോ കുറഞ്ഞ പക്ഷം മഞ്ഞൾ കൊണ്ട് വെള്ളം തളിച്ച് ശുദ്ധി വരുത്തുകയോ ചെയ്യണം. മൂന്ന്

Attukal ponkala at home Astrology Malayalam

അല്ലെങ്കിൽ ആറ് ചുടുകട്ട കൊണ്ട് അടുപ്പ് കൂട്ടി കിഴക്കോട്ട് ദർശനം വരുന്ന രീതിയിൽ വേണം പൊങ്കാല ഇടാനായിട്ട്. അടുപ്പിന്റെ വലത് ഭാഗത്ത് നിലവിളക്ക് ഒരു തട്ടിലോ വാഴയിലയിലോ വച്ച് സർവ്വവും അമ്മയുടെ പാദത്തിൽ അർപ്പിച്ച് കത്തിക്കണം. അത്‌ പോലെ തന്നെ മഹാഗണപതി ഭഗവാനെ മനസ്സിൽ ധ്യാനിച്ച് ഒരു തൂശനിലയിൽ അവിൽ, മലർ, കൽക്കണ്ടം, ശർക്കര, ഉണക്കമുന്തിരി, നാളികേരം എന്നിവ വയ്ക്കുന്നത്

അത്യന്താപേക്ഷിതമാണ്. പുതിയ മൺകലവും തവിയും ഉപയോഗിച്ച് വേണം പൊങ്കാല ഇടാനായിട്ട്. ഇത് പോലെ പൊങ്കാല അർപ്പിക്കാനായി വീട്ടിൽ ഒരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങളും നിവേദിക്കേണ്ടത് എങ്ങനെ എന്നും ഇതോടൊപ്പം കാണുന്ന വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്. ഇതെല്ലാം ശ്രദ്ധിച്ചു പൊങ്കാല അർപ്പിച്ചാൽ ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തീർച്ചയായും ലഭിക്കും.

Rate this post

Comments are closed.