സുമിത്രയുടെ മരുമകളല്ല ഇനി പ്രകാശന്റെ രാജകുമാരൻറെ രാജകുമാരി.!! ആതിര മാധവ് വീണ്ടും വിവാഹിതയായി; മൗനരാഗത്തിലെ വിക്രമിന്റെ നായികയായി ആതിര മാധവ്.!! Athira madhav wedding in mounaragam serial

Athira madhav wedding in mounaragam serial : കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ താരമാണ് ആതിരമാധവ്. ഒറ്റ സീരിയൽ കൊണ്ട് തന്നെ പ്രേക്ഷകരുടെ മനം കവർന്ന താരം സീരിയലിൻ്റെ പകുതിയിൽ ഗർഭിണിയായതിനെ തുടർന്ന് സീരിയലിൽ നിന്ന് വിട്ട് നിന്നിരുന്നു. പിന്നീടുള്ള വിശേഷങ്ങളൊക്കെ താരം പങ്കുവച്ചിരുന്നത് ‘ ആദീസ് വേൾഡ്’ എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു.

കുഞ്ഞ് ജനിച്ചതിനു ശേഷമുള്ള ഓരോ വിശേഷങ്ങളും താരം ചാനൽ വഴി പങ്കുവെച്ചിരുന്നു. ചേച്ചിയുടെ വീട്ടിൽ കാനഡയിൽ പോയപ്പോഴുള്ള വീഡിയോയും താരം പങ്കുവച്ചിരുന്നു. അതിനിടയിലാണ് ഗീതാഗോവിന്ദം എന്ന പരമ്പരയിൽ ഒരു ഗസ്റ്റ് റോളിൽ എത്തിയത്. പിന്നീട് സീരിയലിൽ അധികം സജീവമല്ലാത്ത താരം ഇപ്പോൾ മൗനരാഗം എന്ന പരമ്പരയിൽ നെഗറ്റീവ് റോളിൽ എത്തിയിരിക്കുകയാണ്. വിക്രം എന്ന കഥാപാത്രത്തെ വിവാഹം ചെയ്ത്

വിക്രമിൻ്റെ ജീവിതം തന്നെ മാറ്റിമറിയ്ക്കാനാണ് താരം പരമ്പരയിൽ എത്തുന്നത്. ഇപ്പോഴിതാ പരമ്പരയിലെ വിശേഷം യുട്യൂബ് ചാനലിലൂടെ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആതിര. ഷൂട്ടിംങ്ങിനായി മൗനരാഗം സീരിയലിൻ്റെ ലൊക്കേഷനിലെ വിശേഷമാണ് താരം പങ്കുവെയ്ക്കുന്നത്. ശരണ്യ എന്ന ക്യാരക്ടറായി വന്ന് വിവാഹിതയാകാൻ വേണ്ടി ഒരുങ്ങുകയാണ് ആതിര. പരമ്പരയിൽ’അമ്മ യായെത്തുന്ന കെപിഎസി ലീലാമണി ചേച്ചിയെയും പരിചയപ്പെടുത്തുന്നുണ്ട്.

പിന്നീട് കല്യാണപ്പെണ്ണായി ഒരുങ്ങിയ ശേഷം ഭർത്താവിനെ വീഡിയോ കോളിൽ വിളിക്കുകയാണ് ആതിര. അദ്ദേഹം ബെസ്റ്റ് വിഷസ് അറിയിക്കുകയും, നല്ലൊരു വിവാഹ ജീവിതം ആശംസിച്ച് തമാശ രീതിയിലാണ് ഫോൺ വയ്ക്കുന്നത്. പിന്നീട് വിക്രമിനെയും, കാദംബരിയെയും, രതീഷിനെയും കാണിക്കുന്നുണ്ട്. അമ്മൂമ്മ വിക്രമിനെ കുറിച്ച് അവൻ കുറച്ച് മുൻകോപിയാണെന്നും, കുറച്ച് ക്ഷമിച്ച് അവൻ്റെ കൂടെ നന്നായി ജീവിക്കണമെന്നാണ് ശരണ്യയോട് പറയുന്നത്.പിന്നീട് വിവാഹം കഴിഞ്ഞ് അനുഗ്രഹം വാങ്ങുന്ന വീഡിയോയും താരം പങ്കുവച്ചിരുന്നു. ശേഷം ഷൂട്ടിംങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയാണ് വീഡിയോ അവസാനിക്കുന്നത്.

Comments are closed.