നിറവയറിൽ കിടിലൻ ഡാൻസുമായി കുടുംബവിളക്ക് താരം ആതിര മാധവ്,.. കുറുമ്പ് ലേശം കൂടുന്നുണ്ട് കേട്ടോ എന്ന് പറഞ്ഞ് ആരാധകരും. !! Athira Madhav arabikkuthu dance video

കുടുംബ വിളക്ക് എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് ആതിര മാധവ്. താരം ഇപ്പോൾ എട്ട് മാസം ഗർഭിണിയാണ്. ഗര്‍ഭിണിയായതിന് ശേഷവും അഭിനയം തുടര്‍ന്നിരുന്നെങ്കിലും ഡോക്ടര്‍ വിശ്രമം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സീരിയലിൽ നിന്നും പിന്മാറുകയായിരുന്നു. എങ്കിലും തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ നിറ വയറിൽ ഡാന്‍സ് കളിക്കുന്ന വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് താരം. ഇളയ ദളപതി വിജയ് നായകനായെത്തുന്ന ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിലെ അറബിക് കുത്ത് എന്ന ഗാനവും ഡാൻസും സോഷ്യൽ മീഡിയയിൽ താരമാണ്. ഈ വൈറൽ ഗാനത്തിന് മനോഹരമായ ചുവടുകളുമായാണ് താരം എത്തിയിരിക്കുന്നത്.

ഈ ഡാന്‍സ് കണ്ട് ആരും തന്നെ തെറി വിളിക്കേണ്ട, ഇതിന് ഉത്തരവാദി എന്റെ ഭര്‍ത്താവ് ആണ് എന്ന് പറഞ്ഞു കൊണ്ടാണ് ആതിര മാധവ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. അതുകൊണ്ടാണ് വിജയ് ഫാന്‍സിനോട്, തന്നെ തെറി വിളിക്കേണ്ടതില്ല, ഭര്‍ത്താവ് കാരണമാണ് ഈ പാട്ടിന് താൻ ചുവട് വച്ചത് എന്നാണ് ആതിര പറയുന്നത്.

ഗര്‍ഭാവസ്ഥയിലുള്ള താരത്തിന്റെ എല്ലാ വിശേഷങ്ങളും നടി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. അതുകൊണ്ട് തന്നെ ആതിരയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ കുട്ടിയുടേത് എന്നത് പോലെ പരിചിതമാണ്. വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമെന്റ്കളാണ് വരുന്നത്. എല്ലാ വിശേഷങ്ങളും പോലെ തന്നെ ഇതും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Athira Madhav (@athira_madhav)

Comments are closed.