പിച്ച വെച്ചുനടക്കുന്ന തന്റെ കുഞ്ഞ് കമലയോടൊത്തുള്ള വീഡിയോ പങ്കുവെച്ച് അശ്വതി; മകളുടെ കുസൃതിക്കൊപ്പം കുട്ടി കുറുമ്പുമായി അമ്മയും…| Aswathy sreekanth Happy Moments With Kamala Malayalam
Aswathy sreekanth Happy Moments With Kamala Malayalam: വളരെ ചുരുങ്ങിയ കാലം കൊണ്ട് മിനിസ്ക്രീനിലും സോഷ്യല്‍ മീഡിയയിലും താരമായി മാറിയ ആളാണ് അശ്വതി ശ്രീകാന്ത്.സ്വതന്ത്ര്യമായ നിലപാടുകള്‍ കൊണ്ടും അവതാരക, അഭിനേത്രി എന്നതിൽ ഉപരിയായി അശ്വതി ശ്രദ്ധേയമായ താരമാണ്. ഇന്ന് നിരവധി ആളുകൾക്ക് മാതൃക കൂടിയാണ് അശ്വതി ശ്രീകാന്ത്. ആരാധകരുമായി സംസാരിക്കാനും തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും അശ്വതി തന്റെ തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്താറുള്ളത് നാം പലപ്പോഴും കണ്ടിട്ടുണ്ട്. ഇതിനൊക്കെ പുറമെ ഒരു യൂട്യൂബ് ചാനലും അശ്വതിക്ക് സ്വന്തമായി ഉണ്ട്.
തന്റെ ചാനലിലൂടെ പ്രേക്ഷകര്‍ക്ക് ഉപയോഗപ്രദമായ വീഡിയോകളുമായി നടി ഇടയ്ക്കിടെ എത്താറുണ്ട്. താരം ഇതുവരെ പങ്കുവെച്ച വീഡിയോയ്ക്ക് എല്ലാം നല്ല പ്രതികരണമാണ് സബ്സ്ക്രൈബേർസിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് അശ്വതി പങ്കുവച്ച ഒരു വീഡിയോ ആണ്. പിച്ച വച്ച് നടന്നു വരുന്ന തന്റെ മകളെ അത്ഭുതത്തോടെ ചേർത്ത് പിടിക്കുന്നവീഡിയോയാണ് വൈറൽ ആയിരിക്കുന്നത്.വീഡിയോയ്ക്ക് പശ്ചാത്തലമായും ക്യാപ്ഷനായും അശ്വതി ഉപയോഗിച്ചത് “വാ വെണ്ണിലവെ വാടാതെ പൂവേ” എന്ന ഗാനമാണ്.

തന്റെ കുഞ്ഞിന്റെ നിഷ്കളങ്കമായ ആ ചിരിയിൽ അശ്വതിയുടെ അത്ഭുതം നിറഞ്ഞ മുഖമാണ് വീഡിയോയുടെ ഭംഗി കൂട്ടിയത്.ഈ വീഡിയോ പകർത്തിയിരിക്കുന്നത് ചക്കപ്പഴം സീരിയലിന്റെ ലൊക്കേഷനിൽ നിന്നാണ്. വീഡിയോ പകർത്തിയ ശ്രുതി രജനികാന്തിന് താരം നന്ദിയും അറിയിക്കുകയാണ് താരത്തിന്റെ പുതിയ പോസ്റ്റിലൂടെ. വീഡിയോയ്ക്ക് താഴെ ചക്കപ്പഴം സീരിയലിലെ താരങ്ങളെല്ലാം പ്രതികരണം അറിയിച്ച് എത്തിയിരിക്കുകയാണ്.
മുൻപ് പ്രമോഷന്റെ ഭാഗമായും മറ്റും നടത്തുന്ന അഭിമുഖങ്ങളില്‍ താരങ്ങള്‍ നല്കുന്ന ചില മറുപടികള്‍ക്ക് കിട്ടുന്ന വരവേല്‍പ്പും ചോദ്യകര്‍ത്താവ് നേരിടേണ്ടി വരുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചും അശ്വതി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.ചോദിക്കേണ്ട ചോദ്യങ്ങള്‍ക്ക് ഒരു കൃത്യമായ നിലവാരം വേണമെന്ന് ആഗ്രഹിക്കുന്ന താരങ്ങള്‍ അവരെ ഇന്റര്‍വ്യൂ ചെയ്യുന്ന ആളിന്റെ മിനിമം പ്രൊഫൈല്‍ എന്താവണമെന്ന് കൂടി തീരുമാനിക്കണം എന്നാണ് അശ്വതി ഒരു ഇന്റർവ്യൂവിൽ അഭിപ്രായപ്പെട്ടത്.
Comments are closed.