“കുഞ്ഞുവാവയെ വീട്ടിലേക്ക് വരവേറ്റ് ചേച്ചിപെണ്ണ്”.. മനോഹരമായ വീഡിയോ പങ്കുവെച്ചു അശ്വതി ശ്രീകാന്ത്.!! [വീഡിയോ]

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അവതാരകയും എഴുത്തുകാരിയുമാണ് അശ്വതി ശ്രീകാന്ത്. ഇപ്പോൾ അഭിനയമേഖലയിൽ കൂടിയും തിളങ്ങി നിൽക്കുന്ന താരമാണ് അശ്വതി. ചക്കപ്പഴം എന്ന ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ ഹാസ്യ സീരിയലിലൂടെയാണ് അശ്വതി അഭിനയരംഗത്തേക്കെത്തുന്നത്. സോഷ്യൽ മീഡിയയിൽ എപ്പോഴും തന്റെ വിശേഷങ്ങളിലെല്ലാം തന്നെ പങ്കു വെക്കുന്ന ഒരു താരം കൂടിയാണ് അശ്വതി.

ഇപ്പോഴിതാ അശ്വതി ശ്രീകാന്തിന്റെ പുതിയ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. അശ്വതി ശ്രീകാന്ത് രണ്ടാമതും അമ്മയായ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മകൾക്ക് കൂട്ടായി ഒരു പെണ്കുഞ്ഞു കൂടി തന്റെ കുടുംബത്തിലേക്കെത്തിയ സന്തോഷം വളരെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.


ഇപ്പോഴിതാ മകളുടെ വീഡിയോ ആദ്യമായി തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ കുഞ്ഞനുജത്തിയെ കാണുമ്പോഴുള്ള ചേച്ചികുട്ടിയുടെ സന്തോഷങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂട പങ്കുവെച്ചത്. കുഞ്ഞുവാവയെ സ്വീകരിക്കുന്നതിനായി വീട് മുഴുവനും നല്ല ബാക്കിയായി അലങ്കരിച്ചിരിക്കുന്നതും കാണാം.

അവതാരകയായി ഇരിക്കുമ്പോഴാണ് ചക്കപ്പഴം പരമ്പരയിൽ അഭിനയിക്കാനുള്ള അവസരം അശ്വതിക്ക് ലഭിക്കുന്നത്. മകൾക്കു കൂട്ടായി പുതിയ അതിദി എത്തുന്നതിന്റെ സന്തോഷങ്ങളും താരം പങ്കുവെച്ചിരുന്നു. കൂടാതെ അശ്വതിയുടെ മറ്റേർണിറ്റി ഫോട്ടോഷൂട്ടുകളും വളക്കാപ്പ് ചടങ്ങുകളുടെ എല്ലാം വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

Comments are closed.