അമ്മയുടെ എനർജി വേറെ ലെവൽ തന്നെ; അമ്മയും മകളും കട്ടക്ക്… മത്സരിച്ച് മുഖ ഭാവങ്ങളും മുദ്രകളും.!! Asha Sharath Dance With Her Mother Malayalam

Asha Sharath Dance With Her Mother Malayalam: കുങ്കുമപ്പൂവ് പരമ്പരയിലെ പ്രൊഫസർ ജയന്തിയെ ആരും മറക്കാൻ സാധ്യത ഇല്ല. പ്രസ്തുത കഥാപാത്രത്തെ അവതരിപ്പിച്ച ആശ ശരത് അമ്മ കലാമണ്ഡലം സുമതിയുമൊത്തുള്ള നൃത്തിന്റെ ഷോർട്ട് വീഡിയൊ പങ്കു വെച്ചുകൊണ്ട് ഇന്റഗ്രാമിൽ ആരാധക ശ്രദ്ധയാകർഷിക്കുകയാണ്. സെറ്റുമുണ്ടിൽ അമ്മ സുമതിയും കരിനീല അനാർക്കലിയിൽ ആശയും മത്സരിച്ചാണ് മുഖ ഭാവങ്ങളും മുദ്രകളും അണിയുന്നത്.കുങ്കുമപ്പൂവ് എന്ന പരമ്പരയിൽ പ്രൊഫസർ ജയന്തിയെ അവതരിപ്പിച്ചു കൊണ്ടായിരുന്നു അഭിനയത്തിലേക്കുള്ള കടന്നുവരവ്.

പിന്നീട് ദൃശ്യം എന്ന മോഹലാൽ ചിത്രത്തിൽ ഐ.ജി പ്രഭയായി വിമർശക പ്രശംസ ഏറ്റുവാങ്ങി. 2018 ൽ പുറത്തിറങ്ങിയ ഭയാനകം, ഡ്രാമ എന്നീ സിനിമകളിലും 2019 – 2022 കാലയളവിൽ തെളിവ് , എവിടെ, സി.ബി.ഐ 5 ദി ബ്രയിൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ അവതരിപ്പിച്ചു. എർണാകുളത്ത് ട്രാവൻകൂർ റയോൺസിൽ ഉദ്യോഗസ്ഥനായ കൃഷ്ണൻകുട്ടിയുടേയും കലാമണ്ഡലം സുമതിയുടേയും മകളായായിരുന്നു ജനനം. മൂന്നാം വയസിൽ തന്നെ നൃത്തം അഭ്യസിച്ചു തുടങ്ങി. സഹോദരന്മാരയ വേണുഗോപാലും രാജഗോപാലും പൂർണ്ണ പിൻതുണയുമായി പെങ്ങൾക്കൊപ്പമുണ്ടായിരുന്നു.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നും നൃത്തത്തിൽ ബിരുദം പൂർത്തിയാക്കിയ ആശ പിന്നീട് ദുബായിലായിരുന്നു യൗവന കാലം കഴിച്ചത്. 1995 ൽ ശരത് വാരിയറുമായായിരുന്നു വിവാഹം. കീർത്തന ശരത്, ഉത്തര ശരത് എന്നിവർ മക്കളാണ്. നൃത്തത്തിലും അഭിനയത്തിലുമാണ് ആശ ശ്രദ്ധ പതിപ്പിച്ചതെങ്കിൽ മക്കൾ മോഡലിങ്ങിലും പഠനത്തിലും ശ്രദ്ധിച്ചു. അമ്മ കലാമണ്ഡലം സുമതിയാകട്ടെ ശാസ്ത്രീയ നൃത്തമായിരുന്നു ഏറെ പ്രിയപ്പെട്ട വിഷയം.

ഈ കലാ കുടുംബത്തിന് പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനമുണ്ട് എന്നതിന്റെ തെളിവാണ് ഇന്റഗ്രാം പേജിലെ ഫോളേവേഴ്സിന്റെ എണ്ണവും യൂട്യൂബ് സബ്സ്രൈബേഴ്സിന്റെ എണ്ണവും. അമ്മക്കൊപ്പം ഡാൻസ് ചലഞ്ചിൽ ഏർപ്പെട്ടുകൊണ്ട് ആശ ചെയ്ത വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചത്. കണ്ടവർ വീണ്ടും വീണ്ടും കണ്ടു. കമന്റ് ബോസിൽ പലരും ഗുരുനാദയായ കലാമണ്ഡലം സുമതിയേയും പ്രിയപ്പെട്ട അഭിനയത്രി ആശയേയും ഒന്നിച്ചു കണ്ട സന്തോഷം പങ്കു വെച്ചു.

Rate this post

Comments are closed.