മകൾ സിനിമയിൽ വരാൻ കാരണം ദുൽഖർ സൽമാൻ; ഖെദ്ദ പുതു ചിത്രത്തിന്റെ വിശേഷങ്ങൾ ആയി ആശാ ശരത്തും മകൾ ഉത്തര ശരത്തും.!! Asha Sharath and Uttara Sharath About New Movie Khedha Malayalam

Asha Sharath and Uttara Sharath About New Movie Khedha Malayalam: മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്കാരം നേടിയ കെഞ്ചിര എന്ന ചിത്രത്തിന് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന പുതിയ ചിത്രാണ് ഖെദ്ദ.അമ്മ മകൾ ബന്ധത്തിലെ വൈകാരിക മുഹൂർത്തങ്ങളും അവിചാരിതമായി കുടുംബ ബന്ധങ്ങളിൽ സംഭിവിക്കുന്ന ചില വെല്ലുവിളികളുമൊക്കെയാണ് ചിത്രത്തിന്റെ പ്രാധാന ഇതിവൃത്തം. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമ്മിച്ച് സംവിധായകൻ മനോജ് കാന സംവിധാനം ചെയ്യുന്ന ‘ഖെദ്ദ’ എന്ന ഈ പുതു ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

ആശ ശരത്തും മകൾ ഉത്തര ശരത്തുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബെൻസി പ്രൊഡക്ഷന്റെ പത്താമത് ചിത്രമണ് ഖെദ്ദ . കഴിഞ്ഞ വർഷത്തെ കേരള സ്റ്റേറ്റ് അവാർഡ് ജേതാക്കളായ കെഞ്ചിരയുടെ ടീം തന്നെയാണ് ഈ സിനിമയുടെ പിന്നിലും പ്രവർത്തിച്ചിട്ടുള്ളത്. ക്യാമറ പ്രതാപ് വി നായർ, ചമയം അശോകൻ ആലപ്പുഴ, എഡിറ്റിങ് മനോജ് കണ്ണോത്ത് എന്നിവരാണ് നിർവഹിക്കുന്നത് .

പുത്തൻചിത്രമായ ഖെദ്ദ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്. ആശ ശരത്തും മകൾ ഉത്തരാ ശരത്തും. മകളുടെ ആഗ്രഹപ്രകാരം തന്നെയാണ് അവൾ സിനിമയിലേക്ക് വന്നതെന്നും ഷൂട്ടിങ്ങിനിടയിൽ അമ്മ എന്ന കഥാപാത്രം തനിക്ക് ഇടയ്ക്ക് കയറി വന്നിട്ടുണ്ടെന്നും ആശാ ശരത്ത് പറയുന്നു. താങ്കൾ എപ്പോഴും സുഹൃത്തുക്കളാണെന്നും എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറയാനുള്ള അവകാശമുണ്ടെന്നും ആശാ ശരത്തും മകൾ ഉത്തരാ ശരത്തും പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങൾ

പങ്കുവയ്ക്കുമ്പോൾ ഓരോ താരങ്ങളോടൊത്ത് ആശാ ശരത്ത് അഭിനയിച്ചതിന്റെ എക്സ്പീരിയൻസുകളും ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നുണ്ട്. മകളുടെ ആദ്യ ചിത്രം എന്നതിൽ വളരെ ആകാംക്ഷയുണ്ടെന്നും അവൾ നല്ലപോലെ ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു. ഐശ്വര്യ എന്ന കഥാപാത്രത്തെയാണ് ഉത്തര സിനിമയ്ക്ക് വേണ്ടി അവതരിപ്പിക്കുന്നത്. എങ്ങനെയാണ് താങ്കൾക്ക് ഈ ചിത്രത്തിലേക്കുള്ള ചാൻസ് വന്നത് എന്നെല്ലാം വീഡിയോയിലൂടെ ഇരുവരും പറയുന്നുണ്ട്.

Rate this post

Comments are closed.