മകളുടെ ഋതുമതി ചടങ്ങിന്റെ വീഡിയോയുമായി ആര്യ.!! ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തം എന്ന് താരം.!! Arya Badai BiggBoss Daughter Wedding

നടി, അവതാരിക എന്നീ നിലകളിലൊക്കെ പ്രശസ്തയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യയെ ആളുകൾ കൂടുതൽ അടുത്തറിയുന്നത്. ഇതിലൂടെ പ്രേക്ഷകരുടെ മനം കവരുവാനും നിരവധി ആരാധകരെ നേടിയെടുക്കുവാനും താരത്തിന് അവസരം ലഭിച്ചിരുന്നു. ഇതിനുശേഷം ബിഗ് ബോസ് സീസൺ രണ്ടിൽ ആര്യ പങ്കെടുത്തിരുന്നപ്പോൾ താരത്തിനെ ആളുകൾക്ക് കൂടുതൽ അടുത്തറിയുന്നതിന് അവസരവും ലഭിച്ചു. മുമ്പ് തന്റെ ജീവിതത്തിലെ പുതിയൊരു തുടക്കത്തെ കുറിച്ച് പങ്കുവെച്ച് ആര്യ എത്തിയിരുന്നു.

സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയ ആര്യ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ ഒക്കെ ആര്യ ആരാധകരെ അറിയിക്കാറുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ആരാദ്യം പാടും എന്ന ഷോയിലും അവതാരികയായി ആര്യ പ്രത്യക്ഷപ്പെട്ടിരുന്നു. ബിഗ് ബോസിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു താരം. അഭിനയരംഗത്ത് വന്നിട്ട് 15 വർഷമായി എങ്കിലും ചെറുപ്പം മുതലുള്ള സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം നിറവേറുന്നതിനായി കാത്തിരിക്കുകയാണ് താരം.

മോഡലിങ്ങിലൂടെ തുടങ്ങി സീരിയലിൽ അഭിനയിച്ച് അവിടെ നിന്ന് അവതാരികയായി മാറിയ ആൾ കൂടിയാണ് ആര്യ. വളരെ പെട്ടെന്നാണ് കോമഡി ആർട്ടിസ്റ്റായി താരം വളർന്നത്. കോമഡി ആർട്ടിസ്റ്റിൽ നിന്ന് ക്യാരക്ടർ ആർട്ടിസ്റ്റിലേക്ക് എത്തിയിരിക്കുകയാണ് താരം. കോമഡിയുമായി ഒരു ബന്ധവുമില്ലാത്ത താൻ ബഡായി ബംഗ്ലാവ് പോലെയുള്ള വലിയ ഒരു കോമഡി ഷോയുടെ ഭാഗമായത് ആലോചിക്കുമ്പോൾ തന്നെ അത്ഭുതമാണെന്ന് ആര്യ മുൻപ് വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ താരം തന്റെ മകളുടെ ഋതുമതി ചടങ്ങിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഇത് ആളുകൾ ഏറ്റെടുത്തിട്ടുണ്ട്. ഋതുമതി ചടങ്ങിന്റെ ഭാഗമായി മകളെ മഞ്ഞളിൽ കുളിപ്പിക്കുന്ന താരത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആര്യയുടെ ഈ വീഡിയോ വൈറലായി മാറിയിട്ടുണ്ട്.

Comments are closed.