മൂന്നാം വിവാഹവാർഷികം ആഘോഷിച്ച് ആര്യയും ഭാര്യാ സയേഷയും.. സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കുവെച്ച് താരം.!! Arya and Sayesha 3rd wedding anniversary
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഒട്ടനേകം കഥാപാത്രങ്ങൾ ഇക്കാലത്തിനകം ജനിച്ചിട്ടുണ്ട്. മലയാളം ഹിന്ദി തമിഴ് തെലുങ്ക് അങ്ങനെ എല്ലാ ഭാഷകളിലും സിനിമകൾ. ഓരോ സിനിമകളും ഓരോ കാലത്തിന്റെ നേർക്കാഴ്ചയാണ്. ജനങ്ങൾ മനസ്സിലാക്കിയ ഒരുപാട് താരങ്ങൾ. മലയാളികൾക്ക് ഏറെ പ്രിയങ്കരനും സുപരിചിതമായ തമിഴ് സിനിമ താരവും നിർമ്മാതാവും ആണ് ആര്യ. ജംഷാദ് സെദിരകത്ത് എന്നാണ്
ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഇദ്ദേഹം സ്ഥാനം പിടിച്ചിട്ടുണ്ട്. വിഷ്ണുവർദ്ധന്റെ അറിന്തും അറിയാമലും (2005), പട്ടിയാൽ (2006) എന്നീ ചിത്രങ്ങളിലെ തെമ്മാടി കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള മുന്നേറ്റം. ബാലയുടെ നാൻ കടവുൾ (2009) എന്ന സിനിമയിൽ അഘോരിയായി അഭിനയിച്ചതിന് അദ്ദേഹം പിന്നീട് നിരൂപക പ്രശംസ നേടി.
View this post on Instagram
മദ്രസാപട്ടണം (2010), കോമഡി ചിത്രം ബോസ് എങ്കിര ഭാസ്കരൻ (2010), ഫാമിലി ആക്ഷൻ ചിത്രം വേട്ടൈ (2012), അറ്റ്ലിയുടെ കുടുംബ ചിത്രമായ രാജാ റാണി (2013) എന്നിവയുടെ റിലീസിലൂടെ ആര്യ ജനങ്ങൾക്ക് കൂടുതൽ പ്രിയങ്കരനായി. ഇന്ന് അദ്ദേഹത്തിന്റെ മൂന്നാം വിവാഹ വാർഷികം ആണ്. സയ്യേഷ ആണ് അദ്ദേഹത്തിന്റെ ഭാര്യ. ഇരുവരും തങ്ങളുടെ മൂന്നാം വിവാഹ വാർഷികത്തിന്റെ തിരക്കിലാണ്.
ആര്യയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒട്ടനേകം റൂമറുകൾ ഇതിനു മുൻപ് പുറത്തുവന്നിരുന്നു.ഇന്ന് സോഷ്യൽ മീഡിയകളിൽ സജീവസാന്നിധ്യമാണ് ആര്യയും സയ്യേഷയും . ആര്യയും ഭാര്യയും ഈ ദിവസം ഇൻസ്റ്റഗ്രാമിലൂടെ തങ്ങളുടെ വിവാഹവാർഷിക ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ട ഓർമ്മകളുടെ രണ്ട് ചിത്രമാണ് സയ്യേഷ പങ്കുവെച്ചിരിക്കുന്നത്. ആര്യ തന്റെ വിവാഹ ദിവസത്തെ മനോഹരമായ ഒരു ചിത്രമാണ് സന്തോഷപൂർവ്വം ഓർമ്മിക്കുന്നത്.
View this post on Instagram
Comments are closed.